NEWS

പഠിച്ചുനേടിയ സ്വാതന്ത്ര്യം…: ചെങ്കൽ ക്വാറിയിൽ പണിക്കെത്തി; ഒഡീഷ സ്വദേശി നേടിയത് എൻജിനീയറിങ് ബിരുദവും ജോലിയും


പയ്യാവൂർ (കണ്ണൂർ) ∙ അ‍ഞ്ചുവർഷം മുൻപ് അതിഥിത്തൊഴിലാളിയായി കേരളത്തിലെത്തിയ ഒഡീഷ സ്വദേശി റിങ്കു ഉത്തൻ സിങ് കഴിഞ്ഞദിവസം എൻജിനീയറിങ് ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയപ്പോൾ, ഒരു കുടുംബത്തിനു മുന്നിൽ തുറന്നത് സാധ്യതകളുടെയും സ്വാതന്ത്ര്യത്തിന്റെയും വാതിൽ. ഒഡീഷയിലെ കാണ്ഡമാൽ ജില്ലയിലെ പരേതനായ അലെജ് ഉത്തൻ സിങ് – പ്രാഞ്ചിസ്ക ദമ്പതികളുടെ മകനാണ് റിങ്കു. കൂലിപ്പണി ചെയ്താണ് മാതാപിതാക്കൾ കുടുംബം പുലർത്തിയത്. 2011 ൽ പിതാവിന്റെ മരണത്തോടെ ജീവിതം വഴിമുട്ടി. ഉയർന്ന മാർക്കോടെ പ്ലസ്ടു ജയിച്ച റിങ്കുവിന്റെ സ്വപ്നങ്ങൾക്കു ചിറകുതുന്നാൻ അമ്മയുടെ കഠിനാധ്വാനം മാത്രം മതിയാകുമായിരുന്നില്ല. ഉപരിപഠനം വഴിമുട്ടി. 2 ജ്യേഷ്ഠന്മാരും ഇതിനിടെ ഉപജീവനമാർഗം തേടി കണ്ണൂരിലെത്തിയിരുന്നു. അവർക്കൊപ്പം ചെങ്കൽക്വാറിയിൽ ജോലിചെയ്യാൻ പിന്നാലെ റിങ്കുവുമെത്തി. 


Fashion ⏭️

Back to top button