NEWS

‘രാഹുൽഗാന്ധിയെ ആക്ഷേപിക്കുന്ന രാജീവ് ചന്ദ്രശേഖറും  ബിജെപിയും മലർന്നുകിടന്ന് തുപ്പുകയാണ്’- രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല

തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ ആക്ഷേപിച്ച ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ജനങ്ങളോട് മാപ്പുപറയണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇന്ത്യൻ ജനാധിപത്യത്തിന്റെ സംരക്ഷകനാണ് രാഹുൽ ഗാന്ധി. അദ്ദേഹത്തെ തട്ടിപ്പ് രാഷ്ട്രീയക്കാരൻ എന്നാക്ഷേപിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് രമേശ് ചെന്നിത്തല പറ‍ഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീഷനെപ്പോലും സ്വാധീനിച്ചുകൊണ്ട് ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാനാണ് നരേന്ദ്രമോദിയും ബിജെപിയും ശ്രമിക്കുന്നത്. ലോകത്തിനാകെ മാതൃകയായി നിന്ന സംവിധാനമായിരുന്നു ഒരു കാലത്ത് ഇന്ത്യയുടെ തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇപ്പോൾ അതിനെ ബിജെപിയുടെ പ്രാദേശിക ഓഫീസ് പോലെയാക്കി മാറ്റിയിരിക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

‘മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ പ്രധാനമന്ത്രിയുടെ ഓഫീസിലെ ശിപായിയെ പോലെയാണ് പ്രവർത്തിക്കുന്നത്. ഈ വിഷയങ്ങളെല്ലാം ഉയർത്തിക്കാട്ടി വലിയ ജനകീയപോരാട്ടമാണ് മോദി സർക്കാരിനെതിരെ രാഹുൽഗാന്ധി നടത്തുന്നത്. ഇന്ത്യയിലെ ജനങ്ങൾ ഈ പോരാട്ടത്തിൽ രാഹുൽ ഗാന്ധിക്കൊപ്പം അണിനിരക്കുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം കണ്ടത്.’- മന്ത്രി പറഞ്ഞു

രാഹുൽ ഗാന്ധിയെ അധിക്ഷേപിക്കുന്ന രാജീവ് ചന്ദ്രശേഖറും ബിജെപിയും ജനരോഷം തിരിച്ചറിയുന്നില്ല. മോദി സർക്കാർ അനുദിനം ജനങ്ങളിൽ നിന്നൊറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത് മനസിലാക്കാതെ രാഹുൽഗാന്ധിയെ ആക്ഷേപിക്കുന്ന രാജീവ് ചന്ദ്രശേഖറും ബിജെപിയും മലർന്നുകിടന്ന് തുപ്പുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

English Summary

Home Minister Ramesh Chennithala demanded BJP state president Rajeev Chandrasekhar apologize for insulting Rahul Gandhi, calling him a “fraud politician.” Chennithala asserted Gandhi protects Indian democracy, accusing Modi and the BJP of trying to destroy it by influencing the Election Commission. He criticized the EC, claiming it now acts like a BJP office and its chief a peon for the Prime Minister.
RELATED TOPICS: RAHUL GANDHI, RAJEEV CHANDRASEKHAR, RAMESH CHENNITHALA, BJP KERALA, CONGRESS KERALA

Read News ⏭️

Back to top button