NEWS

വീട്ടിലെത്തിയതിനു പിന്നാലെ വാക്കുതർക്കം; മുൻ ഭർത്താവിനെ തവ കൊണ്ടടിച്ച് കൊലപ്പെടുത്തി യുവതി


ലക്നൗ ∙ വാക്കുതർക്കത്തെ തുടർന്ന് മുൻ ഭർത്താവിനെ തവ ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തി യുവതി. അഷിയാന സ്വദേശിയായ സോണി തന്റെ മുൻ ഭാര്യ തപസ്യ സിങ്ങിന്റെ (30) ജാനകിപുരത്തെ കൗസല്യ ഗാർഡനിലുള്ള വീട്ടിലെത്തിയതിനു പിന്നാലെയാണ് സംഭവം. വാക്കുതർക്കത്തിനിടെ തപസ്യ സിങ്, സോണിയുടെ തലയിൽ തവ കൊണ്ട് അടിക്കുകയും ഗുരുതരമായ പരുക്കുകൾ ഏൽപ്പിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സോണിയെ ജാനകിപുരത്തെ ട്രോമ സെന്ററിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്‌ക്കായി കിങ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലേക്ക് (കെജിഎംയു) മാറ്റി. എന്നാൽ  വൈകാതെ സോണി മരണത്തിന് കീഴടങ്ങുകയായിരുന്നു.മൃതദേഹം പോസ്‌റ്റുമോർട്ടത്തിന് അയച്ചതായി പൊലീസ് അറിയിച്ചു. തപസ്യ സിങ്ങിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്നും, മരിച്ചയാളുടെ കുടുംബത്തിൽ നിന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്നും തെളിവുകൾ ശേഖരിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.


Fashion ⏭️

Back to top button