NEWS

മെസി വിവാദം സി.ബി.ഐ.അന്വേഷിക്കണം: ബി.ജെ.പി.

തിരുവനന്തപുരം:മെസിയെ കേരളത്തിൽ കൊണ്ടുവരാനെന്ന പേരിൽ നടത്തിയ സാമ്പത്തിക തിരിമറിയും അഴിമതിയും അന്വേഷിക്കാൻ സി.ബി.ഐ.യെ ഏൽപിക്കണമെന്ന് ബി.ജെ.പി.

അന്താരാഷ്ട്ര സംഘടനകളും എംബസികളും കേന്ദ്രസർക്കാരിന്റെ സ്ഥാപനങ്ങളും ഉൾപ്പെട്ട കേസിൽ സംസ്ഥാനത്തെ അന്വേഷണ സംവിധാനങ്ങൾക്ക് അന്വേഷിക്കാൻ പരിമിതിയുണ്ട്. ഇത് കണക്കിലെടുക്കണം.മെസിയുടെ പേരിൽ നടത്തിയ തട്ടിപ്പ് മുൻകായിക മന്ത്രി നേരിട്ട് നടത്തിയതാകാൻ വഴിയില്ല. അതിന് പിന്നിൽ മുൻ ഇടതുമുന്നണി സർക്കാരിനും അതിന്റെ മുഖ്യമന്ത്രിക്കും പങ്കുണ്ടാകാം. ഉത്തരവാദിത്വത്തിൽ നിന്ന് അവർക്ക് ഒഴിഞ്ഞുമാറാൻ ആകില്ലെന്നും ബി.ജെ.പി.സംസ്ഥാന ജനറൽ സെക്രട്ടജി എസ്. സുരേഷ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ഇന്നത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ ദേശീയ ഗീതമായ വന്ദേമാതരം പൂർണ്ണമായും നിയമാനുസൃതമായി തന്നെ ആലപിക്കണം. കേരളത്തിൽ ഭരണം നടത്തുന്നത് മുസ്ളീം ലീഗും അതിന്റെ നേതാവ് പാണക്കാട് തങ്ങളും മാത്രമല്ലെന്ന് സംസ്ഥാന സർക്കാർ മനസിലാക്കണം. സവർക്കറുടെ പേരിൽ ചോദ്യം തയ്യാറാക്കിയ അദ്ധ്യാപകനെ സസ്പെൻഡ് ചെയ്ത സർക്കാർ നടപടി രാജ്യതാൽപര്യത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു.

Read News ⏭️

Back to top button