NEWS

‘നീങ്ക മമ്മൂട്ടി സാറാ!’: മമ്മൂട്ടിയുടെ വാഹനത്തിന് വഴിതെറ്റി; 10 കിലോമീറ്ററോളം വഴികാട്ടിയായി പാണ്ഡ്യൻ – വിഡിയോ


ചെന്നൈ ∙ നാട്ടിലേക്കുള്ള യാത്രയിൽ നടൻ മമ്മൂട്ടി സഞ്ചരിച്ച വാഹനത്തിന് വഴിതെറ്റിയപ്പോൾ സഹായത്തിനെത്തിയത് തമിഴ്നാട്ടുകാരൻ. കാരൈക്കുടി സ്വദേശി പാണ്ഡ്യനാണു രാത്രി 10 കിലോമീറ്ററോളം വഴികാട്ടിയത്. മമ്മൂട്ടി കമ്പനി നിർമിച്ച് നിധീഷ് സഹദേവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനായ കാരൈക്കുടിയിൽനിന്നു കേരളത്തിലേക്കു മടങ്ങുമ്പോഴാണു വഴി തെറ്റിയത്.ഡ്രൈവർ ഉണ്ണി, ജോർജ്, രമേഷ് പിഷാരടി, നിർമാതാവ് ആന്റോ ജോസഫ് എന്നിവരും കൂടെയുണ്ടായിരുന്നു. തിരുപ്പത്തൂരിൽ ഹൈവേ ബ്ലോക് ചെയ്തിരുന്നു. ഗൂഗിൾ മാപ് നോക്കി പല വഴിയിലൂടെ പോയെങ്കിലും വീണ്ടും തെറ്റി.


Fashion ⏭️

Back to top button