BUSINESS

സ്വാതന്ത്ര്യം ലഭിച്ചതു മുതൽ ഇതുവരെ; ഇന്ത്യയുടെ എണ്ണം പറഞ്ഞ സാമ്പത്തിക പരിഷ്ക്കാരങ്ങൾ, രാജ്യത്തിന്റെ മുഖച്ഛായ മാറ്റിയ നടപടികൾ


2026 ആ​ഗസ്റ്റ് 15, ഇന്ത്യ 80ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ദിവസം. ലോകത്ത് അതിവേ​ഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ന് ഭാരതം.1947ൽ സ്വാതന്ത്ര്യം ലഭിക്കുന്നതു മുതൽ ഇതു വരെ ക്രമാനു​ഗതമായി പല പരിവർത്തനങ്ങളും ഇവിടത്തെ സാമ്പത്തിക മേഖലയിലുണ്ടായി. ഇത്തരത്തിൽ രാജ്യത്തിന് തിലകക്കുറികളായി മാറിയ പ്രധാന സാമ്പത്തിക മാറ്റങ്ങളെക്കുറിച്ച് ഈ വേളയിൽ മനസ്സിലാക്കാം.ബ്രിട്ടീഷുകാരുടെ കാലത്തെ അനുഭവങ്ങളെ ഭയന്ന്, സർക്കാരിന്റെ ഉരുക്കു മുഷ്ടി നിയന്ത്രിച്ചിരുന്ന ഒരു സാമ്പത്തിക വ്യവസ്ഥയായിരുന്നു തുടക്കത്തിൽ ഇന്ത്യയുടേത്. പിന്നീട് ആ​ഗോളവൽക്കരണത്തിലേക്കും, ശേഷം ടെക് അധിഷ്ഠിത വികാസങ്ങളിലേക്കും, ഇൻഫ്രാസ്ട്രക്ചർ വിപ്ലവങ്ങളിലേക്കും പറിച്ചു നടപ്പെട്ട കഥയാണ് നമ്മുടേത്. പല പ്രധാന സാമ്പത്തിക പരിഷ്ക്കരണങ്ങളിലൂടെയും ഈ മഹാരാജ്യം കടന്നു പോയിരിക്കുന്നു.വ്യാവസായിക നയങ്ങളും, ആസൂത്രണവും1948-50 കാലഘട്ടത്തിലാണ് ആദ്യത്തെ കാതലായ മാറ്റങ്ങൾ ഇവിടെ സംഭവിക്കുന്നത്. രാജ്യം സ്വാതന്ത്ര്യം നേടുമ്പോൾ കാർഷിക മേഖലയെ കൂടുതലായി ആശ്രയിക്കുന്നസ്ഥിതി വിശേഷമായിരുന്നു ഉണ്ടായിരുന്നത്.രാജ്യത്ത് വ്യാവസായിക വികസനത്തിന്റെ ആവശ്യകത മനസ്സിലാക്കിയ സർക്കാർ അതിന് വേണ്ടി ഇൻഡസ്ട്രീസ് (ഡെവലപ്മെന്റ് & റെ​ഗുലേഷൻ) ആക്ട്-1951 പാസാക്കി. ഇൻഡസ്ട്രിയൽ ഇൻവെസ്റ്റ്മെന്റ്, ലൈസൻസിങ് എന്നിവയിൽ സർക്കാരിന് വളരെ വലിയ നിയന്ത്രണമാണുണ്ടായിരുന്നത്.പിന്നീട് 1951ൽ പഞ്ചവത്സര പദ്ധതികൾക്ക് സമാരംഭം കുറിച്ചു. ഇൻഫ്രാസ്ട്രക്ചർ വികസനം,വൻകിട വ്യവസായങ്ങൾ, ഡാമുകൾ, പവർ പ്രൊജക്ടുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയവ വിവിധ കാലങ്ങളിൽ നടപ്പാക്കിയ പഞ്ചവത്സര പദ്ധതികളുടെ അനന്തര ഫലങ്ങളായിരുന്നുപൊതുമേഖലയുടെ വികാസം1950-1960-1970 കാലങ്ങളിൽ സമ്പദ് വ്യവസ്ഥയിൽ സർക്കാർ സ്വാധീനം വർധിപ്പിച്ചു. 1956ൽ ലൈഫ് ഇൻഷുറൻസിന്റെ ദേശസാൽക്കരണം യാഥാർത്ഥ്യമായി. 1969ൽ പ്രധാനപ്പെട്ട 14 ബാങ്കുകളെയും, 1980ൽ വീണ്ടും 6 ബാങ്കുകളെയും ദേശസാൽക്കരിച്ചു. ജനറൽ ഇൻഷുറൻസിന്റെ നാഷണലൈസേഷൻ 1972ൽ നടന്നു. ഹരിത വിപ്ലവം ഇന്ത്യയുടെ കാർഷിക മേഖലയെയും, തുടർന്ന് വ്യാവസായിക മേഖലയെയും പിടിച്ചു കുലുക്കിയ ഹരിത വിപ്ലവം 1960-70 കാലഘട്ടത്തിലാണുണ്ടായത്. ഉയർന്ന ഉല്പാദന ശേഷിയുള്ള വിത്തുകൾ, ജലസേചനത്തിന്റെ വ്യാപനം, വളങ്ങൾ, കീടനാശിനികൾ, മോഡേൺ ഫാമിങ് തുടങ്ങിയവയെല്ലാം ഹരിത വിപ്ലവത്തിന്റെ ഫലങ്ങളായിരുന്നു.ഇതോടെ ഭക്ഷ്യോല്പാദനം ത്വരിത ​ഗതിയിൽ വളർച്ച നേടി. പ്രത്യേകിച്ച് പഞ്ചാബ്, ഹരിയാന, പടി‍ഞ്ഞാറൻ ഉത്തർ പ്രദേശ് മേഖലകളിലാണ് ഹരിത വിപ്ലവത്തിന്റെ അനുരണനങ്ങൾ കൂടുതലായുണ്ടായത്. ഭക്ഷ്യക്ഷാമം നേരിട്ടിരുന്ന ഒരു രാജ്യം ഭക്ഷ്യോല്പാദനത്തിൽ അതിശയകരമായ സ്വയം പര്യാപ്തത കൈവരിക്കുന്നത് ലോകം നോക്കിക്കണ്ടു. ഉദാരവൽക്കരണം ഏറെക്കാലം ലൈസൻസ് രാജ് പ്രശ്നങ്ങൾ നേരിട്ടിരുന്ന ഇന്ത്യ, 1990-91 കാല​ഘട്ടത്തിൽ നരസിംഹ റാവു സർക്കാരിന്റെ കാലത്ത് ആഗോളവൽക്കരണത്തിന്റെ ചക്രവാളങ്ങളിലേക്ക് സ്വയം വാതിൽ തുറന്നു കൊടുത്തു.ബാലൻസ് ഓഫ് പേയ്മെന്റ്സുമായി ബന്ധപ്പെട്ട് ഇന്ത്യ പ്രതിസന്ധി നേരിട്ടിരുന്നു. വിദേശ നാണ്യ കരുതൽ ശേഖരം വലിയ സമ്മർദ്ദേ നേരിട്ടു. ഈ സമയത്ത് അന്നത്തെ കേന്ദ്ര ധനമന്ത്രിയായിരുന്ന ഡോ. മൻമോഹൻ സിങ്ങിന്റെ നേതൃത്ത്വത്തിലാണ് വിശാലമായ അർത്ഥത്തിലുള്ള പരിഷ്ക്കാരങ്ങൾക്ക് തുടക്കം കുറിച്ചത്.ഇൻഡസ്ട്രിയൽ ലൈസൻസിങ് നയങ്ങൾ ഉദാരമാക്കിയും, ഇറക്കുമതി നിയന്ത്രണങ്ങൾ കുറച്ചും, വിദേശ നിക്ഷേപ വ്യവസ്ഥകളിൽ എണ്ണം പറഞ്ഞ മാറ്റങ്ങൾ കൊണ്ടു വന്നും ഇന്ത്യയിൽ സമൂലമായ പരിവർത്തനമാണുണ്ടായത്. ഇതോട ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിൽ സ്വകാര്യ മേഖലയ്ക്ക് വലിയ പങ്ക് വഹിക്കാൻ സാധിച്ചു. വാണിജ്യം കൂടുതൽ ഉണർവ് നേടി. തൊഴിലവസരങ്ങൾ വർധിച്ചു. ഇന്ത്യൻ കമ്പനികൾ ആ​ഗോള തലത്തിൽ മത്സരക്ഷമത കൈവരിച്ചു.സെബിയുടെ വരവ്1990ൽ ക്യാപിറ്റൽ മാർക്കറ്റിനെ നിയന്ത്രിക്കുന്നതനായി സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) സ്ഥാപിതമായി. നിക്ഷേപകരെ സംരക്ഷിക്കുന്ന മെക്കാനിസം ഇത്തരത്തിൽ യാഥാർത്ഥ്യമായി. രാജ്യത്ത് മോഡേൺ ഫിനാൻഷ്യൽ മാർക്കറ്റിന്റെ നാന്ദി കുറിക്കുക കൂടിയാണ് ഇതിലൂടെ ചെയ്തത്. ഇന്ന് ലോകത്തെ തന്നെ മുൻനിര ഓഹരി വിപണികളിലൊന്നാണ് ഇന്ത്യയുടേത്. ഇതിൽ സെബി വഹിക്കുന്ന പങ്ക് നിസ്തുലമാണ്. ജി.എസ്.ടി 2017 വർഷത്തിൽ നരേന്ദ്ര മോദി സർക്കാർ രാജ്യത്തെ പരോക്ഷ നികുതി സമ്പ്രദായത്തെ ഉടച്ചു വാർത്തു. ​ഗുഡ്സ് & സർവീസസ് ടാക്സ് നടപ്പാക്കുന്നതിന് മുമ്പ് നിരവധി പരോക്ഷ നികുതികളാണ് ഇവിടെയുണ്ടായിരുന്നത്. ഇതെല്ലാം ഒറ്റ ജി.എസ്.ടി എന്ന നിലയിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടു. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ നികുതി പരിഷ്ക്കരണം കൂടിയായി ഇത് മാറി.പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (PLI) സ്കീം PLI സ്കീം നടപ്പാക്കിയത് 2020 വർഷത്തിലാണ്. തന്ത്രപ്രധാനമായ സെക്ടറുകളിലെ കമ്പനികൾക്ക് പ്രൊഡക്ഷൻ വർധിപ്പിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിച്ചത്. ആ​ഗോള സപ്ലൈ ചെയിനിന്റെ ഭാ​ഗമാകാനും, നിക്ഷേപ സമഹാരണം മെച്ചപ്പെടുത്താനും ഇത് കമ്പനികൾക്ക് സഹായകമായിഅഭിമാനത്തോടെ മറ്റൊരു സ്വാതന്ത്ര്യ ദിനംഇത്തരത്തിൽ, 1947ൽ നേടിയ സ്വാതന്ത്ര്യത്തിൽ നിന്ന് നിലവിൽ ‘ ആത്മനിർഭർ ഭാരത് ‘ എന്ന ദർശനത്തിലേക്ക് ഇന്ത്യ എത്തി നിൽക്കുന്നു. ലോകത്ത് അതിവേഗം വികാസം നേടുന്ന സമ്പദ് വ്യവസ്ഥകളിലൊന്നായി ഭാരതം ലോകത്തിന് മുമ്പിൽ തലയുയർത്തി നിൽക്കുന്നു. ഈ വേളയിലാണ് രാജ്യം അഭിമാനത്തോടെ മറ്റൊരു സ്വാതന്ത്ര്യ ദിനം കൂടി ആഘോഷിക്കുന്നത്.


Read News

Back to top button