NEWS
കുടുംബത്തെ സൗജന്യമായി ദുബായിൽ എത്തിക്കാം?; ഓഫർ മെഗാ ഹിറ്റ്

ദുബായ്∙ ദുബായ് സന്ദർശിക്കാൻ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ക്ഷണിക്കാൻ താമസക്കാർക്ക് അവസരം നൽകുന്ന ‘എ ദുബായ് ഇൻവൈറ്റ്’ പദ്ധതി വൻ ഹിറ്റ്. ജൂലൈ 20ന് ആരംഭിച്ച പദ്ധതിയിൽ ഇതുവരെ ഏകദേശം 20,000 അപേക്ഷകരാണ് ആനുകൂല്യം നേടിയത്.ആവശ്യക്കാർ വർധിച്ചതിനെ തുടർന്ന് ദുബായ് സാമ്പത്തിക-വിനോദസഞ്ചാര വകുപ്പ് പദ്ധതിയുടെ ശേഷി മൂന്നിരട്ടിയാക്കി. റജിസ്ട്രേഷൻ അനുവദിച്ച ശേഷി അവസാനിക്കാറായതിനാൽ താൽപര്യമുള്ളവർ എത്രയും വേഗം മുന്നോട്ടുവരണമെന്ന് അധികൃതർ അറിയിച്ചു. ദുബായിലെ താമസക്കാർക്ക് നഗരത്തിലെ തങ്ങളുടെ അനുഭവങ്ങൾ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും പങ്കുവയ്ക്കാനുള്ള അവസരമാണ് പദ്ധതി നൽകുന്നതെന്ന് ദുബായ് സാമ്പത്തിക-വിനോദസഞ്ചാര വകുപ്പിലെ പ്രത്യേക പദ്ധതികളുടെയും പശ്ചിമേഷ്യ-വടക്കേ ആഫ്രിക്ക മേഖലയുടെയും അസോസിയേറ്റ് വൈസ് പ്രസിഡന്റ് നൂർ അൽ ഗെസിരി പറഞ്ഞു. ഏകദേശം 200 രാജ്യങ്ങളിൽനിന്നുള്ളവർ താമസിക്കുന്ന ദുബായിൽ നഗരത്തിന്റെ വൈവിധ്യമാർന്ന വിനോദസഞ്ചാര കേന്ദ്രങ്ങളും അനുഭവങ്ങളും മറ്റുള്ളവരിലേക്ക് എത്തിക്കാൻ താമസക്കാരെ ദുബായിയുടെ അംബാസഡർമാരായി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.
Fashion ⏭️


