NEWS

പരുമല തിരുമേനിയുടെ 124-ാമത് ഓർമപ്പെരുന്നാൾ: സമാപന സമ്മേളനത്തിൽ നടൻ മമ്മൂട്ടി മുഖ്യാതിഥിയാകും


പരുമല ∙ പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാമത് ഓർമപ്പെരുന്നാളിനോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിൽ നടൻ മമ്മൂട്ടി മുഖ്യാതിഥിയാകും. നവംബർ 1ന് വൈകിട്ട് 3ന് പരുമല ദേവാലയ അങ്കണത്തിലാണ് ചടങ്ങുകൾ. വിവിധ ദേശങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് തീർഥാടകർ എത്തുന്ന പദയാത്രയുടെ സംഗമത്തിന്റെ സമാപനത്തിലാണ് പൊതുസമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.


Fashion ⏭️

Back to top button