NEWS

‘ഭീകരവാദികൾ‌ എവിടെ ഒളിച്ചാലും നിയമത്തിനു മുന്നിൽ കൊണ്ടുവരും’; മലയാളി മേജര്‍ തരുണ്‍ വാസുദേവന് ശൗര്യചക്ര


ന്യൂഡൽഹി ∙ രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. ഇത്തവണ 9 പേര്‍ക്ക് കീര്‍ത്തിചക്രയും 7 പേര്‍ക്ക് മരണാന്തര ബഹുമതിയും നല്‍കുമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു. 19 പേര്‍ക്കാണ് ശൗര്യചക്ര. മലയാളി സൈനിക ഉദ്യോഗസ്ഥൻ മേജര്‍ തരുണ്‍ വാസുദേവന് ശൗര്യചക്ര ലഭിച്ചു.രാഷ്ട്രനിര്‍മാണത്തില്‍ എല്ലാവരും പങ്കാളികളാകണമെന്നും വികസിത ഭാരത നിര്‍മാണത്തില്‍ നാം മുന്നേറുന്നുവെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു. ഭീകരവാദികളെയും അവരെ പിന്തുണയ്ക്കുന്നവരെയും അവർ എവിടെ ഒളിച്ചാലും നിയമത്തിനു മുന്നിൽ കൊണ്ടുവരും. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന രാജ്യവുമായുള്ള സിന്ധു നദീജല കരാർ ഒത്തുതീർപ്പുകളില്ലാതെ നിർത്തിവച്ചത് ദേശീയ സുരക്ഷാ തീരുമാനമാണ്. ഓപ്പറേഷൻ സിന്ദൂർ, ഭീകര ശൃംഖലകൾക്കെതിരെ കൃത്യമായ പ്രഹരമേൽപ്പിക്കാനുള്ള ഇന്ത്യൻ സായുധ സേനയുടെ ശേഷി തെളിയിച്ചു. ഇന്ത്യയെ പൂർണമായും നക്സൽ വിരുദ്ധമാക്കാൻ കഴിഞ്ഞത് വലിയൊരു ദേശീയ നേട്ടമാണെന്നും രാഷ്ട്രപതി പറഞ്ഞു. 2047 ഓടെ ഒരു വികസിത ഭാരതം കെട്ടിപ്പടുക്കാൻ ഇന്ത്യ പൂർണമായും പ്രതിജ്ഞാബദ്ധമാണ്. സായുധ സേനകൾ, പൊലീസ് ഉദ്യോഗസ്ഥർ, ശുചീകരണ തൊഴിലാളികൾ, പ്രവാസി ഭാരതീയർ എന്നിവർ രാഷ്ട്രനിർമാണത്തിൽ സവിശേഷമായ പങ്ക് വഹിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.


Fashion ⏭️

Back to top button