HEALTH

അസിഡിറ്റിയും വയർ വീർക്കലും അലട്ടുന്നുണ്ടോ? അത്താഴത്തിന്റെ സമയം ഒന്നു മാറ്റിയാൽ മതി!


നെഞ്ചെരിച്ചിൽ, ഗ്യാസ്ട്രബിൾ, അസിഡിറ്റി, വയറു വീർത്തു വരൽ (Bloating) എന്നിവ ഇന്ന് ഭൂരിഭാഗം ആളുകളെയും അലട്ടുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളാണ്. ഇതിൽ നിന്നും മോചനം നേടാൻ പലതരം ഡിറ്റോക്‌സ് ഡ്രിങ്കുകളും സപ്ലിമെന്റുകളും കർശനമായ ഡയറ്റുകളും പരീക്ഷിക്കുന്നവരുമുണ്ട്. എന്നാൽ ഇത്തരം സങ്കീർണ്ണമായ വഴികൾക്ക് പിന്നാലെ പോകാതെ, അത്താഴം കഴിക്കുന്ന സമയത്തിൽ ചെറിയ മാറ്റം വരുത്തിയാൽ ഈ പ്രശ്നങ്ങളിൽ നിന്ന് വലിയൊരളവ് ആശ്വാസം ലഭിക്കുമെന്ന് പറയുകയാണ് ന്യൂട്രീഷനിസ്റ്റായ പരീധി.രാത്രി വൈകിയുള്ള ഭക്ഷണംവൈകുന്നേരമാകുന്നതോടെ നമ്മുടെ ശരീരത്തിലെ ദഹനപ്രക്രിയയും ആമാശയത്തിലെ ആസിഡ് ഉൽപ്പാദനവും സ്വാഭാവികമായി മന്ദഗതിയിലാകും.ആസിഡ് റീഫ്ലക്സ്: രാത്രി വൈകി ഭക്ഷണം കഴിച്ച ഉടൻ തന്നെ കിടന്നുറങ്ങുമ്പോൾ, ആഹാരം ദഹിപ്പിക്കാൻ സഹായിക്കേണ്ട വയറ്റിലെ ആസിഡിന് അതിനുള്ള സമയം ലഭിക്കുന്നില്ല.തൊണ്ടയിലെ അസ്വസ്ഥത: രാവിലെ എഴുന്നേൽക്കുമ്പോൾ തൊണ്ടയിൽ അനുഭവപ്പെടുന്ന വരൾച്ചയും അസ്വസ്ഥതയും പലപ്പോഴും തൊണ്ടയിലെ അണുബാധയാണെന്ന് നാം തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ, രാത്രിയിൽ ആമാശയത്തിലെ ആസിഡ് തൊണ്ടയിലേക്ക് ഇരച്ചുകയറുന്നത് (Reflux) കൊണ്ടാണ് ഇത് സംഭവിക്കുന്നത്.വയറിന്റെ ‘സെൽഫ് ക്ലീനിങ്’


Cinema ⏭️

Back to top button