NEWS

സ്വകാര്യ സ്കൂൾ പ്രിൻസിപ്പൽ വീട്ടിനുള്ളിൽ മരിച്ച നിലയിൽ; ശരീരത്തിൽ 27 കുത്തേറ്റ മുറിവുകൾ


ഹൈദരാബാദ് ∙ തെലങ്കാനയിലെ നാൽഗൊണ്ട ജില്ലയിൽ സ്വകാര്യ സ്കൂൾ പ്രിൻസിപ്പലായ 48 വയസ്സുകാരിയെ സ്വന്തം വസതിയിൽ ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കൊണ്ടമല്ലേപ്പള്ളിയിലെ നാഗാർജുന പബ്ലിക് സ്കൂൾ പ്രിൻസിപ്പലും ഡയറക്ടറുമായ കല്ലു രൂപ റെഡ്ഡിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ശരീരത്തിൽ ഇരുപത്തിയേഴ് കുത്തേറ്റ മുറിവുകളുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. ജെബി കോളനിയിലെ വീട്ടിൽ ഭർത്താവ് രാജേന്ദർ റെഡ്ഡിക്കൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. പൊലീസ് പറയുന്നതനുസരിച്ച്, ദമ്പതികൾക്ക് ഹൈദരാബാദിലും സ്വന്തമായി വീടുണ്ട്. ഇവരുടെ മകൻ അഭിനവ് റെഡ്ഡി ഹൈദരാബാദിൽ എൻജിനീയറിങ് വിദ്യാർഥിയാണ്. മൂന്ന് ദിവസത്തെ അവധി പ്രമാണിച്ച് രൂപ റെഡ്ഡിയും ഭർത്താവും ഹൈദരാബാദിലേക്ക് പോയിരുന്നു. എന്നാൽ ജോലി ആവശ്യങ്ങൾക്കായി ഭർത്താവ് അവിടെ തുടർന്നപ്പോൾ, ചൊവ്വാഴ്ച രൂപ ഒറ്റയ്ക്ക് കൊണ്ടമല്ലേപ്പള്ളിയിലേക്ക് മടങ്ങിയെത്തി. പകൽ സമയത്ത് സ്കൂളിലെത്തിയ അവർ വൈകിട്ട് ആറര വരെ അവിടെ ഉണ്ടായിരുന്നു. അതിനുശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്.


Fashion ⏭️

Back to top button