NEWS
ചീഫ് ജസ്റ്റിസിനെതിരായ പ്രതിഷേധം: വിദ്യാർഥികളെ എൻട്രോൾ ചെയ്യരുതെന്ന് ബാർ കൗൺസിൽ, പിന്നീട് തിരുത്തി

ന്യൂഡൽഹി∙ ഹൈദരാബാദിലെ നാഷനൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ച് (എൻഎഎൽഎസ്എആർ) ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും 2026ൽ പഠിച്ചിറങ്ങുന്ന വിദ്യാർഥികളെ അഭിഭാഷകരായി എൻട്രോൾ ചെയ്യരുതെന്ന നിർദേശം പിൻവലിച്ച് ബാർ കൗൺസിൽ ഓഫ് ഇന്ത്യ (ബിസിഐ). ലോ യൂണിവേഴ്‌സിറ്റി ബിരുദദാന ചടങ്ങിലേക്ക് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്തിനെ ക്ഷണിച്ചതിനെതിരെ വിദ്യാർഥികൾ പ്രതിഷേധിച്ചിരുന്നു. ഇതിനെ തുടർന്നായിരുന്നു നടപടി. എന്നാൽ നിർദേശം പിൻവലിക്കുന്നതായി പിന്നീട് അറിയിക്കുകയായിരുന്നു.‘‘വിശദമായ ചർച്ചകൾക്ക് ശേഷം മുൻ ഉത്തരവിൽ ബിസിഐ മാറ്റം വരുത്തിയിട്ടുണ്ട്. യൂണിവേഴ്സിറ്റിയിൽനിന്ന് 2026 ൽ പഠിച്ചിറങ്ങുന്ന എല്ലാ വിദ്യാർഥികൾക്കും തങ്ങൾക്ക് ഇഷ്ടമുള്ള സംസ്ഥാന ബാർ കൗൺസിലിൽ എൻറോൾ ചെയ്യാൻ അർഹതയുണ്ടായിരിക്കും. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം തുടരും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും. തെറ്റ് ചെയ്യാത്ത ഒരു വിദ്യാർഥിയും ഇതിന്റെ പേരിൽ കഷ്ടപ്പെടാൻ ഇടവരരുത്’’– ബിസിഐ അധ്യക്ഷൻ മനൻ കുമാർ മിശ്ര പ്രസ്താവനയിൽ പറഞ്ഞു.
Fashion ⏭️


