NEWS

കടൽകൊള്ളക്കാരുടെ ആക്രമണത്തിൽ പ്രവാസി ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു; മൂന്ന് പേർക്ക് പരുക്ക്


റിയാദ്∙ സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലെ ഖഫ്ജിയിൽ മത്സ്യബന്ധനതൊഴിലാളിയായ പ്രവാസി ഇന്ത്യക്കാരൻ കടൽകൊള്ളക്കാരുടെ ആക്രമണത്തിൽ മരിച്ചു. മൂന്ന് പേർക്ക് പരുക്ക്. തമിഴ്നാട്, തിരുച്ചിറപ്പള്ളി, സീർകാഴി, തൊടുവായി സുനാമി നഗറിൽ മാവീരൻ പാക്കിരി(40) ആണ് മരിച്ചത്.ഓഗസ്റ്റ് 10 ന് രാത്രിയായിരുന്നു സംഭവം. ഖഫ്ജിയിൽ നിന്നും ആഴക്കടലിൽ മത്സ്യബന്ധത്തിനു പോയ ബോട്ടിൽ ഒപ്പമുണ്ടായിരുന്ന കീലാമൂവർക്കരൈ മൈലാടുതുറ സ്വദേശികളായ ശങ്കർ, ബാൽരാജ്, കടലൂർ സ്വദേശി മണികണ്ഠൻ എന്നിവർക്കാണ് പരുക്ക് പറ്റിയത്.കുടുംബം പോറ്റുന്നതിനും മെച്ചപ്പെട്ട സാമ്പത്തികഭദ്രത ഉണ്ടാക്കുന്നതിനുമായി ആറു വർഷമായി മാവീരൻ മത്സ്യതൊഴിലാളിയായി സൗദി അറേബ്യയിൽ ജോലിചെയ്തുവരികയായിരുന്നു. മൂന്ന് മാസം മുൻപ് അവധിക്ക് നാട്ടിലെത്തി അടുത്തിടെയാണ് സൗദിയിൽ ജോലിക്ക് തിരികെ എത്തിയത്. മലിയാടുതുറൈ ജില്ല കളക്ടർ എച്ച്. ശ്രീകാന്തിനെ മയിലാടുതുറൈ മത്സ്യതൊഴിലാളി സംഘം പ്രതിനിധികൾക്കൊപ്പം സന്ദർശിച്ച കുടുംബം സർക്കാർ ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ടതായി തമിഴ് സാമൂഹികപ്രവർത്തകർ അറിയിച്ചു. (Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് @sachi4dgl എന്ന എക്സ് അക്കൗണ്ടിൽ നിന്ന്)


Fashion ⏭️

Back to top button