ഒരു സ്‌പൂൺ കാപ്പിപ്പൊടി കൊണ്ട് മുടികറുപ്പിക്കാം; മാസങ്ങളോളം ഡൈ ചെയ്യേണ്ട, പരീക്ഷിച്ച് നോക്കൂ

പ്രതീകാത്മക ചിത്രം
കൊച്ചുകുട്ടികൾ മുതൽ മുതിർന്നവരെ പോലും അലട്ടുന്ന സൗന്ദര്യ പ്രശ്‌നമാണ് നര. ഇതിന് പരിഹാരമായി വിപണിയിൽ ധാരാളം കെമിക്കൽ ഡൈകൾ ലഭ്യമാണ്. സമയക്കുറവും എളുപ്പവും കാരണം ഭൂരിഭാഗംപേരും ഇതാണ് ഉപയോഗിക്കുന്നത്. എന്നാൽ, കെമിക്കൽ ഡൈയുടെ ഉപയോഗം നിങ്ങൾക്ക് പല തരത്തിലുള്ള അലർജികളും ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കും. അതിനാൽ, വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒരു ഡൈ പരിചയപ്പെടാം. ഇത് മുടി കറുപ്പിക്കാൻ മാത്രമല്ല, നല്ല കട്ടിയായി മുടി വളരാനും കൊഴിച്ചിൽ മാറ്റാനും സഹായിക്കും.
ആവശ്യമായ സാധനങ്ങൾ
ചെമ്പരത്തി പൂവ് – 5 എണ്ണം
പനിക്കൂർക്ക ഇല – ഒരുപിടി
ചായപ്പൊടി – 2 ടീസ്‌പൂൺ
കാപ്പിപ്പൊടി – 1 ടീസ്‌പൂൺ
വെള്ളം – 1 ഗ്ലാസ്
തയ്യാറാക്കുന്ന വിധം
ചായപ്പൊടിയും കാപ്പിപ്പൊടിയും ചേർത്ത് വെള്ളം തിളപ്പിച്ച് അര ഗ്ലാസാക്കി കുറുക്കിയെടുക്കുക. ചെമ്പരത്തിപ്പൂവും പനിക്കൂർക്കയിലയും ഈ വെള്ളവും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈ കൂട്ട് ഒരു ദിവസം മുഴുവൻ ഇരുമ്പ് പാത്രത്തിലിട്ട് അടച്ച് വയ്‌ക്കണം.
ഉപയോഗിക്കേണ്ട വിധം
മുടിയിലും ശിരോചർമത്തിലും നന്നായി എണ്ണ തേച്ച് പിടിപ്പിച്ച് 15 മിനിട്ട് വയ്‌ക്കുക. ശേഷം നേരത്തേ തയ്യാറാക്കി വച്ച ഡൈ മുടിയുടെ എല്ലാ ഭാഗത്തും തേച്ച് പിടിപ്പിക്കണം. കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വച്ചശേഷം കഴുകി കളയാവുന്നതാണ്. ഇതിനായി താളിയോ മൈൽഡ് ഷാംപൂവോ ഉപയോഗിക്കാവുന്നതാണ്. ഒറ്റ ഉപയോഗത്തിൽത്തന്നെ ഫലം കാണാൻ സാധിക്കും. മാസത്തിൽ നാലോ അഞ്ചോ തവണ ചെയ്യുന്നതിലൂടെ നര പൂർണമായും മാറ്റാൻ സാധിക്കുന്നതാണ്.
English Summary
A Malayalam news article details a natural, homemade hair dye recipe as an alternative to chemical products for addressing grey hair. This dye, combining hibiscus, Indian borage, tea, and coffee, reportedly darkens hair, promotes growth, and reduces hair fall without causing allergies. Users prepare a paste and apply it to their hair for an hour for effective results.
RELATED TOPICS: COFFEE POWDER FOR BLACK HAIR, NATURAL HAIR DYE, COFFEE HAIR TREATMENT, NATURAL HAIR DARKENING METHODS
Health ⏭️


