SPORTS

ബംഗ്ലദേശ് പേസ് ആക്രമണത്തിൽ തകർന്ന് ഓസീസ്, വിക്കറ്റ് വീഴ്ത്തിയതിനു പിന്നാലെ ടസ്‌കിന്റെ ‘വിചിത്ര’ ആഘോഷം- വിഡിയോ വൈറൽ


ഡാർവിൻ (ഓസ്ട്രേലിയ) ∙ ബംഗ്ലദേശിനെതിരെ ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനം ഓസ്ട്രേലിയയ്ക്ക് ബാറ്റിങ് തകർച്ച. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് 176 റൺസെടുക്കുന്നതിനിടെ 8 വിക്കറ്റ് നഷ്ടമായി. അർധസെഞ്ചറി നേടിയ സ്റ്റീവ് സ്മിത്ത് (93 പന്തിിൽ 64) മാത്രമാണ് അൽപമെങ്കിലും പിടിച്ചുനിന്നത്. നാലു വിക്കറ്റ് വീഴ്ത്തിയ ഹസൻ മഹ്മൂദ് ആണ് ഓസീസിനെ തകർത്തർ. ടസ്കിൻ അഹമ്മദ്, എബാദത്ത് ഹുസൈൻ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. വിക്കറ്റ് വീണതിന് പിന്നാലെ ടസ്കിൻ അഹമ്മദ് നാവ് പുറത്തേക്കിട്ട് ചെറിയൊരു നൃത്തം ചെയ്താണ് ആഘോഷിച്ചത്. മറ്റുള്ള കളിക്കാരെല്ലാം ക്യാച്ചെടുത്ത റഹീമിനെ അഭിനന്ദിക്കാൻ ഓടിയടുത്തപ്പോഴായിരുന്നു ടസ്കിന്റെ ഈ വേറിട്ട ആഘോഷം. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ അതിവേഗം വൈറലായി.


Auto ⏭️

Back to top button