LIFESTYLE

ഇനി വൈദ്യുതി ബില്ലിനെ പേടിക്കേണ്ട: കേരളം വിശ്വസിക്കുന്നു ടാറ്റ പവർ സോളറിൽ


വൈദ്യുതി ബിൽ വരുന്ന സമയം ഭയത്തോടെ കാത്തിരിക്കുന്ന കാലമാണിത്. മാറിമറിയുന്ന കാലാവസ്ഥയ്‌ക്കൊപ്പം വൈദ്യുതി ഉപഭോഗവും അതിനനുസരിച്ച് ബിൽ തുകയും വർധിക്കുന്നുണ്ട്. വീട്ടുജോലികളും ഓഫിസ് ജോലികളും പഠനവുമൊക്കെ വൈദ്യുതി മുടക്കം ഉണ്ടായാൽ തടസ്സപ്പെടുമെന്നതിനാൽ ഉപയോഗം കുറയ്ക്കാനാവാത്ത സാഹചര്യവും വീടുകളിലുണ്ട്.ഇതിനുള്ള ഏറ്റവും മികച്ച പരിഹാരം എന്ന നിലയിൽ സൗരോർജത്തെ ആശ്രയിക്കുന്ന കുടുംബങ്ങൾ ഇന്ന് കേരളത്തിൽ ഏറെയാണ്. റൂഫ് ടോപ്പ് സോളർപാനലുകൾ സ്ഥാപിച്ച് സ്മാർട്ടും ശുദ്ധവുമായ ഊർജ ഉത്പാദനത്തിലൂടെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്ക് കേരളം മാതൃകയാവുകയും ചെയ്തിട്ടുണ്ട്. സൗരോർജ ഉത്പാദനത്തിലൂടെ വൈദ്യുതി ഉപഭോഗത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നതിൽ ഇന്ത്യയിലെ ഒന്നാം നമ്പർ സോളർ പാനൽ ദാതാക്കളായ പവർ സോളാർ റൂഫ് സുപ്രധാനമായ പങ്കാണ് വഹിച്ചിട്ടുള്ളത്.12 വർഷങ്ങളായി ഈ രംഗത്തുള്ള ടാറ്റാ പവർ സോളർ റൂഫ് കേരളത്തിൽ വലിയൊരു ഉപഭോക്തൃ ശൃംഖലയും സൃഷ്ടിച്ചിട്ടുണ്ട്. കമ്പനിയുടെ കണക്കുകൾ പ്രകാരം കേരളത്തിലെ 61,000 ത്തോളം വീടുകൾ ടാറ്റാ പവർ സോളാർറൂഫ് ഉള്ളവയാണ്. ഇവയെല്ലാം ഒന്നായി കണക്കിലെടുക്കുമ്പോൾ 273.24 MWp ശേഷിയുണ്ട്. കേരളത്തിലുടനീളം പ്രവർത്തിക്കുന്ന 16 അംഗീകൃത ചാനൽ പങ്കാളികളുടെ ശൃംഖല വഴി ഉപഭോക്താക്കൾക്ക് കൺസൾട്ടേഷൻ മുതൽ ഇൻസ്റ്റലേഷൻ, വിൽപനാനന്തര സേവനം വരെയുള്ള എല്ലാ കാര്യങ്ങളിലും കൃത്യമായ മാർഗനിർദേശം ലഭിക്കുന്നതിനാൽ ആശങ്കകളേതുമില്ലാതെ സൗരോർജത്തിലേക്ക് തിരിയാം. ഇനി രാജ്യമാകെയുള്ള കണക്കെടുത്താൽ 700 ചാനൽ പങ്കാളികളിലൂടെ 5 ലക്ഷത്തിലധികം റൂഫ്‌ടോപ് സോളർ ഇൻസ്റ്റലേഷനുകൾ സ്ഥാപിച്ച് സുസ്ഥിര ഊർജ്ജ പരിഹാരത്തിന് ഏറ്റവും വിശ്വസ്തതയോടെ ആശ്രയിക്കാവുന്ന സ്ഥാപനമായി ടാറ്റ പവർ സോളർ റൂഫ് വളർന്നു കഴിഞ്ഞു.ഉപഭോക്തൃ സംതൃപ്തിയിൽ വളരുന്ന വിശ്വസ്തത റൂഫ് ടോപ്പ് സൗരോർജ സംവിധാനം ദീർഘകാല നിക്ഷേപമാണ്. അതായത് ഗുണനിലവാരത്തോടൊപ്പം കൃത്യമായ സേവനങ്ങളും ലഭ്യമായിരിക്കണം. ചാനൽ പങ്കാളികളുടെ സഹകരണത്തോടെ ഉപഭോക്താക്കൾക്ക് മുൻഗണന നൽകിക്കൊണ്ട് സൗരോർജത്തിലേക്ക് തിരിയുന്ന പ്രക്രിയ ലളിതമാണെന്നും തടസ്സങ്ങളേതുമില്ലാതെ കാലാകാലം സംവിധാനം പ്രവർത്തിക്കുന്നുണ്ടെന്നും ഉറപ്പുവരുത്താനും ടാറ്റ പവർ സോളർ റൂഫ് അങ്ങേയറ്റം ശ്രദ്ധ ചെലുത്തുന്നുണ്ട്.പതിനായിരക്കണക്കിന് ഉപഭോക്താക്കൾ സോളർ സംവിധാനത്തിന്റെ ഗുണനിലവാരത്തിലും വിൽപനാനന്തര സേവനങ്ങളിലും അങ്ങേയറ്റം സംതൃപ്തരാണെന്നതാണ് കമ്പനിയുടെ വിശ്വസ്തതയുടെ ആധാരം. വൈദ്യുതി ബിൽ അവിശ്വസനീയമാംവിധം കുറച്ച്, ബാക്കപ്പ് പവർ ഉറപ്പാക്കിക്കൊണ്ട് വൈദ്യുതി പ്രശ്നങ്ങൾ പാടെ നീക്കി റൂഫ്ടോപ്പ് സോളർ കേരളത്തിലെ വീടുകളുടെ പതിവുകൾ മാറ്റി എഴുതുകയാണ്.ടാറ്റയുടെ വിശ്വാസ്യതയ്ക്കും ഏറ്റവും മികച്ച വാറണ്ടിയ്ക്കും മുൻനിര ഗുണനിലവാര മാനദണ്ഡങ്ങൾക്കുമൊപ്പം ശക്തമായ പ്രാദേശിക പങ്കാളി ശൃംഖലയും ചേരുന്നതോടെ വൈദ്യുതി ഉപഭോഗത്തെക്കുറിച്ചും കുത്തനെ കൂടുന്ന ചാർജുകളെക്കുറിച്ചും ഉപഭോക്താക്കൾക്ക് ആശക്കപ്പെടേണ്ടതില്ല.


Cinema ⏭️

Back to top button