BUSINESS

ബ്രാൻഡ് അംബാസഡർമാരായി തൃഷയും ധ്യാൻ ശ്രീനിവാസനും, 1200 കോടി വിറ്റുവരവ് ലക്ഷ്യമിട്ട് യുജിഎസ് ഗോള്‍ഡ് ലോണ്‍


നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 1200 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിട്ട് കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിലൊന്നായ യുജിഎസ് ഗോള്‍ഡ് ലോണ്‍. പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. കേരളത്തിലും തമിഴ്നാട്ടിലും പുതിയ ശാഖകള്‍ ആരംഭിക്കും. ഉപഭോക്താക്കള്‍ക്കായി പുതിയ ഇന്‍ഷുറന്‍സ് സേവനങ്ങളും കമ്പനി പുറത്തിറക്കി. ഉപഭോക്താക്കളുടെ വിശ്വാസ്യതയും നൂതനമായ ഉല്‍പന്നങ്ങളുമാണ് സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് അടിത്തറയെന്ന് മാനേജിങ് ഡയറക്ടര്‍ അജിത് പാലാട്ട് പറ​ഞ്ഞു. ദേശീയതലത്തില്‍ ശക്തമായ ബ്രാന്‍ഡ് സാന്നിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചലച്ചിത്ര താരം തൃഷയെ യുജിഎസ് ഗോള്‍ഡ് ലോണിന്റെ പ്രധാന ബ്രാന്‍ഡ് അംബാസഡറായി അവതരിപ്പിച്ചു. തൃഷയുടെ ജനപ്രീതിയും സ്വീകാര്യതയും കമ്പനിയെ കൂടുതല്‍ പേരിലേക്ക് എത്തിക്കുമെന്നാണ് പ്രതീക്ഷ. കൂടാതെ, നടൻ ധ്യാന്‍ ശ്രീനിവാസനെ കേരളത്തിലെ മുഖമായും പ്രഖ്യാപിച്ചു.സ്വര്‍ണ വായ്പയ്ക്ക് പുറമെ ഉപഭോക്താക്കള്‍ക്ക് സമ്പൂര്‍ണ്ണ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി യുജിഎസ് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ക്ക് തുടക്കം കുറിച്ചു. പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനികളുമായി സഹകരിച്ച് ലൈഫ് ഇന്‍ഷുറന്‍സ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, വെഹിക്കിള്‍ (മോട്ടോര്‍) ഇന്‍ഷുറന്‍സ് എന്നീ മൂന്ന് മേഖലകളിലാണ് സേവനങ്ങള്‍ ലഭ്യമാക്കുന്നത്. ലളിതമായ ക്ലെയിം സെറ്റില്‍മെന്റ് പ്രോസസും സുതാര്യമായ സേവനങ്ങളുമാണ് ഇതിന്റെ പ്രധാന സവിശേഷതകള്‍.


Travel ⏭️

Back to top button