NEWS

ആടുകളെ മേയ്ക്കാൻ പോയ പെൺകുട്ടിയെ പീഡിപ്പിച്ചു; ബന്ധുക്കളെ അറിയിച്ചത് കൂടെപ്പോയ ആൺകുട്ടി


ലക്നൗ ∙ ഉത്തർപ്രദേശിലെ ബറേലിയിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു. ആടുകളെ മേയ്ക്കുന്നതിനായി പോയ പെൺകുട്ടിയെയാണ് കരിമ്പിൻ തോട്ടത്തിലേക്കു വലിച്ചിഴച്ചുകൊണ്ടു പോയി രണ്ട് യുവാക്കൾ പീഡിപ്പിച്ചത്. പ്രതികളിൽ ഒരാളെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. ഇവർക്കായി അന്വേഷണം ആരംഭിച്ചു.ഞായറാഴ്ച വൈകുന്നേരമാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. അയൽവാസിയായ ആൺകുട്ടിയോടൊപ്പമാണ് പെൺകുട്ടി ആടുകളെ മേയ്ക്കാൻ പോയത്. ഈ സമയം വിമലേഷ് എന്നയാൾ സുഹൃത്തിനൊപ്പം എത്തി പെൺകുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന ആൺകുട്ടിയാണു സംഭവം ബന്ധുക്കളെ അറിയിച്ചത്. വിവരം അറിഞ്ഞ് പെൺകുട്ടിയുടെ അമ്മ സ്ഥലത്ത് എത്തിയപ്പോൾ പ്രതികൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് കുടുംബം നവാബ്ഗഞ്ച് പൊലീസിൽ പരാതിപ്പെട്ടു. 


Fashion ⏭️

Back to top button