NEWS

പൂക്കള മത്സരത്തിനു പകരം പന്നിയിറച്ചി ചലഞ്ചുമായി സിപിഎം; അടിമുടി അവ്യക്തതയും ദുരൂഹതയും


കണ്ണൂർ ∙ സിപിഎം നിയന്ത്രണത്തിലുള്ള രണ്ടു സംഘടനകൾ കർക്കടകവാവ് ദിനത്തിൽ നടത്തുന്ന പരിപാടികളിൽ അടിമുടി പൊരുത്തക്കേട്. പയ്യാമ്പലത്ത് വിശ്വാസികൾക്കു കൈത്താങ്ങും പടിയൂരിൽ പന്നിയിറച്ചി ചാലഞ്ചുമാണു പരിപാടികൾ. പയ്യാമ്പലത്തെ പരിപാടി വിശ്വാസികളുടെ പിന്തുണ ആർജിക്കാനാണെന്നു വ്യക്തം. കർക്കടകവാവ് ദിനത്തിലെ പന്നിയിറച്ചി ചാലഞ്ച് എന്തിനെന്നതിൽ അവ്യക്തതയും ദുരൂഹതയും.പിതൃതർപ്പണത്തിനു പയ്യാമ്പലത്തെത്തുന്ന വിശ്വാസികൾക്കായി സിപിഎമ്മിന്റെ സാന്ത്വനപരിചരണ വിഭാഗമായ ഐആർപിസിയാണു സൗകര്യമൊരുക്കുന്നത്. ലഘുഭക്ഷണം, ആംബുലൻസ് സേവനം, വൈദ്യസഹായം എന്നിവ ഒരുക്കുന്നുണ്ട്. പാർട്ടി വിശ്വാസികൾക്ക് എതിരല്ലെന്ന നിലപാട് പ്രഖ്യാപിക്കപ്പെട്ടതോടെയാണ് ഐആർപിസി ഏതാനും വർഷമായി ഈ മേഖലയിൽ ഇടപെടുന്നത്.


Fashion ⏭️

Back to top button