ഹെയ്ൽ മേരിയോടൊപ്പം കുഞ്ചാക്കോ ബോബൻ

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ എത്തുന്ന പുതിയ ചിത്രത്തിന് ഹെയ്ൽ മേരി എന്നു പേരിട്ടു. ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി .ഒരു ബസ് യാത്രയുടെ പശ്ചാത്തലത്തിലുള്ള ഹൃദ്യമായ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തിറങ്ങിയത്. കുഞ്ചാക്കോ ബോബനോടൊപ്പം ഒരു ബാലതാരം പുറത്തേക്ക് നോക്കി പുഞ്ചിരിക്കുന്ന ദൃശ്യം ശ്രദ്ധ നേടുന്നു. ഓഫീസർ ഓൺ ഡ്യൂട്ടിക്ക്’ ശേഷം മാർട്ടിൻ പ്രക്കാട്ടും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്ന ചിത്രം നവാഗതനായ വിഷ്ണു രവികുമാർ സംവിധാനം ചെയ്യുന്നു. സുഹാസിനി മണിരത്നം നിർണായക വേഷത്തിൽ എത്തുന്നു.
സൂരജ് വെഞ്ഞാറമൂട്, വിനയ് ഫോർട്ട്, ജഗദീഷ്, അനു സിതാര, കാവ്യ രാമചന്ദ്രൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ഗ്രീൻ റൂം പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ജി ആർ ഇന്ദുഗോപന്റെ നോവലിനെ ആസ്പദമാക്കിആണ്. ഡോ. നീരജ് രാജനും മാർട്ടിൻ പ്രക്കാട്ടും ചേർന്നാണ് തിരക്കഥ. സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവരാണ് മറ്റ് നിർമ്മാണ പങ്കാളികൾ.
റോബി വർഗീസ് രാജ് ക്യാമറ ചലിപ്പിക്കുന്നു. ജേക്സ് ബിജോയ് ആണ് സംഗീതം. എഡിറ്റർ ചമൻ ചാക്കോ . പ്രൊഡക്ഷൻ ഡിസൈനർ: ദിലീപ് നാഥ്, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂംസ്: സമീറ സനീഷ് പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, ആക്ഷൻ കൊറിയോഗ്രാഫർ: കലൈ കിങ്സൺ, ആക്ഷൻ സന്തോഷ്, സൗണ്ട് ഡിസൈൻ: വിഷ്ണു സുജാതൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ആരിഷ് അസ്ലം, ജിബിൻ ജോൺ, ചീഫ് അസോസിയേറ്റ് ക്യാമറാമാൻ: അനൂപ് ചന്ദ്രൻ, പി.ആർ.ഒ: പ്രതീഷ് ശേഖർ, ഹെയൻസ്.
Business ⏭️


