ഞെട്ടിക്കാൻ മുരളി ശർമ്മ

ഓപ്പറേഷൻ ത്രാൾ ക്യാരക്ടർ പോസ്റ്റർ
ജയസൂര്യ നായകനായി രതീഷ് വേഗ രചനയും സംവിധാനവും നിർവഹിക്കുന്ന പാൻ ഇന്ത്യൻ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ‘ഓപ്പറേഷൻ ത്രാളിൽ’ മുരളി ശർമ്മ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. മുരളി ശർമ്മയുടെ ജന്മദിനത്തിലാണ് കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങിയത്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച മുരളി ശർമ്മ ഇന്ത്യൻ സിനിമയിലെ ശ്രദ്ധേയ താരമാണ്.
‘ഓപ്പറേഷൻ ത്രാളി’ൽ ഏറെ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. റിതിക സിംഗ്, കാവ്യ ഷെട്ടി, ആൻസൺ പോൾ, നന്ദലാൽ കൃഷ്ണമൂർത്തി, വിനയ് റായ്, സിദ്ദിഖ്, സായ് കുമാർ, സിറാജുദ്ദീൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ‘കിഷ്കിന്ധാ കാണ്ഡം’ നാരായണീന്റെ മൂന്നാണ്മക്കൾ ‘കസബ’, ‘അബ്രഹാമിന്റെ സന്തതികൾ’ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങൾ ഒരുക്കിയ ഗുഡ്വിൽ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ജോബി ജോർജ് തടത്തിലാണ് നിർമ്മാണം. സുനിമോൾ ജോബി സഹനിർമ്മാതാവാണ്. ഛായാഗ്രഹണം നജോസ് നിർവഹിക്കുന്നു. എഡിറ്റിംഗ് ഷഫീഖ് വി.ബി. സംഗീതവും പശ്ചാത്തലസംഗീതവും രതീഷ് വേഗ . പ്രോജക്ട് ഡിസൈൻ നോബിൾ ജേക്കബ്, പി.ആർ. ഒ ആതിര ദിൽജിത്ത്.
Business ⏭️


