NEWS
ക്രിമിനൽ കുറ്റങ്ങൾ തള്ളി അമേരിക്കൻ കോടതി; അദാനിക്ക് വൻ ആശ്വാസം, കേസ് അവസാനിപ്പിച്ച് ട്രംപ് ഭരണകൂടം

അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്ക് എതിരായ ക്രിമിനൽ കുറ്റങ്ങൾ തള്ളി യുഎസ് കോടതി. ഗൗതം അദാനിക്കും മറ്റുമെതിരെ ചുമത്തിയ കൈക്കൂലിക്കേസ് അവസാനിപ്പിക്കാൻ ട്രംപ് ഭരണകൂടത്തിന് കീഴിലെ നിയമവകുപ്പ് തീരുമാനിച്ചിരുന്നു. തുടർന്നാണ് ബ്രൂക്ക് ലിൻ ആസ്ഥാനമായ യുഎസ് ഡിസ്ട്രിക്റ്റ് കോടതി ക്രിമിനൽ കേസ് തള്ളിയത്.സത്യത്തിലും നീതിയിലും നിയമവ്യവസ്ഥയിലും ഉറച്ചുനിന്നതിന്റെ നേട്ടമാണിതെന്ന്, വിധിയെ സ്വാഗതം ചെയ്തുകൊണ്ട് ഗൗതം അദാനി എക്സിൽ പ്രതികരിച്ചു. 2024ൽ ആയിരുന്നു ഗൗതം അദാനിക്കെതിരെ നിയമവകുപ്പ് ക്രിമിനൽ കേസെടുത്തത്. ഇന്ത്യയിൽ വൈദ്യുതി വിതരണക്കരാർ ലഭിക്കാനായി അദാനി ഗ്രൂപ്പ് സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുത്തെന്നും അതു മറച്ചുവച്ച് യുഎസിൽ നിന്ന് നിക്ഷേപം സമാഹരിച്ചെന്നുമായിരുന്നു കേസ്.
Fashion ⏭️


