ഒരുമിച്ച നിമിഷത്തിൽ ദുൽഖറും കയാദുവും

ഐ ആം ഗെയിം ആദ്യ ഗാനം
ദുൽഖർ സൽമാൻ നായകനായ ഐ ആം ഗെയിമിലെ ആദ്യ ഗാനം പുറത്ത്. ജേക്സ് ബിജോയ് ഈണം നൽകിയ “മഴവില്ലായേ” എന്ന ഗാനം ആണ് പുറത്തിറങ്ങിത്. ദുൽഖറും കയാദു ലോഹറുമാണ് ഗാനരംഗത്ത് . മനോഹരമായ നിമിഷങ്ങളിലൂടെ സഞ്ചരിക്കുന്ന ഗാനത്തിന്റെ ആലാപനം അർമാൻ മാലിക് ആണ്. ഷർഫു ആണ് ഗാനത്തിന്റെ വരികൾ രചിച്ചത്. ആദ്യ കേൾവിയിൽ തന്നെ പ്രേക്ഷകരുടെ മനസിലിടം പിടിക്കുന്നതാണ് ഗാനം.
ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഐ ആം ഗെയിം ഓണം റിലീസായി ആഗസ്റ്റ് 20ന് തിയേറ്ററുകളിൽ എത്തും. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലർ, ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് എത്തുന്നത്. നഹാസ് ഹിദായത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ രചിച്ചത് സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്ദു എന്നിവർ ചേർന്നാണ്. സജീർ ബാബയും ആദർശ് സുകുമാരനും ഷബാസ് റഷീദും ചേർന്നാണ് സംഭാഷണം. ഛായാഗ്രഹണം- ജിംഷി ഖാലിദ്,എഡിറ്റിംഗ്- ചമൻ ചാക്കോ, ആക്ഷൻ – അൻപറിവ്, പി.ആർ.ഒ- ശബരി
Business ⏭️


