NEWS
ലിവർപൂളിൽ വമ്പൻ ട്വിസ്റ്റ്; ഇന്ത്യൻ ശതകോടീശ്വരനൊപ്പം ചേർന്ന് ജെഫ് ബെസോസും, ടീമിനെ ഒന്നിച്ച് വാങ്ങും

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പ്രമുഖ ടീമായ ലിവർപൂളിന്റെ ഓഹരികൾ സ്വന്തമാക്കാൻ ബ്രിട്ടീഷ്-ഇന്ത്യൻ ശതകോടീശ്വരനൊപ്പം കൈകോർത്ത് ലോകത്തെ മൂന്നാമത്തെ വലിയ സമ്പന്നനും ആമസോൺ സ്ഥാപകനുമായ ജെഫ് ബെസോസും. ഫെയ്സ്ബുക് സഹസ്ഥാപകൻ എഡ്വോർഡോ സാവറിനും ഭാട്ടിയ നയിക്കുന്ന കൺസോർഷ്യത്തിലുണ്ട്.30% ഓഹരികളാണ് കൺസോർഷ്യം വാങ്ങുന്നതെന്ന് ലിവർപൂളിന്റെ ഉടമസ്ഥരായ യുഎസിലെ ഫെൻവേ സ്പോർട്സ് ഗ്രൂപ്പ് (എഫ്എസ്ജി) സ്ഥിരീകരിച്ചു. ലിവർപൂളിന് റെക്കോർഡ് 600 കോടി ഡോളർ (ഏകദേശം 57,500 കോടി രൂപ) മൂല്യം വിലയിരുത്തിയാണ് ഡീൽ. 2021ലാണ് ബെസോസ് ആമസോണിന്റെ സിഇഒ പദവി ഒഴിഞ്ഞത്. ഇപ്പോൾ എക്സിക്യൂട്ടീവ് ചെയർമാനാണ്. വാഷിങ്ടൺ പോസ്റ്റ്, വിമാനക്കമ്പനിയായ ബ്ലൂ ഒറിജിൻ തുടങ്ങിയ കമ്പനികളിലും ബെസോസിന് ഓഹരി പങ്കാളിത്തമുണ്ട്. 2021ൽ ലോകത്തെ ഏറ്റവും സമ്പന്നൻ എന്ന പട്ടം ബെസോസ് ചൂടിയിരുന്നു. പിന്നീട് ആ സ്ഥാനം ടെസ്‍ല മേധാവി ഇലോൺ മസ്ക് പിടിച്ചെടുത്തു.
Fashion ⏭️


