NEWS
അമിത് ഷാ ഇന്ന് സഭയിലെത്തുമോ?, മറുപടി വേണമെന്നുറച്ച് പ്രതിപക്ഷം; എഫ്സിആർഎ ഭേദഗതി ബിൽ അവതരിപ്പിക്കാനും സാധ്യത

ന്യൂഡൽഹി ∙ ബിജെപിയും പ്രതിപക്ഷവും തമ്മിൽ ഏറ്റുമുട്ടൽ അയവില്ലാതെ തുടരുന്നതിനിടെ പാർലമെന്റിന്റെ വർഷകാല സമ്മേളനം അവസാന ആഴ്ചയിലേക്ക്. 13ന് ആണ് സമ്മേളനം അവസാനിക്കുക. ഡൽഹിയിൽ വിദ്യാർഥികളെ തല്ലിച്ചതച്ചതിന് ആഭ്യന്തരമന്ത്രി അമിത് ഷായും അയോധ്യയിലെ സംഭാവനക്കൊള്ളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും മറുപടി പറയണമെന്നാണു പ്രതിപക്ഷ ആവശ്യം. ഏതു മന്ത്രി എപ്പോൾ സംസാരിക്കണമെന്നു പ്രതിപക്ഷം തീരുമാനിക്കേണ്ടെന്ന നിലപാടിൽ കേന്ദ്ര സർക്കാരും ഉറച്ചു നിന്നതോടെ സഭാനടപടികൾ തുടർച്ചയായി തടസ്സപ്പെട്ടു.ഈ സമ്മേളന കാലയളവിൽ ഒരു ദിവസം പോലും അമിത് ഷാ പാർലമെന്റിൽ വന്നില്ലെന്നു പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രി ആദ്യ ദിനം മാത്രമാണു സഭയിലെത്തിയത്. കാര്യമായ ചർച്ചയില്ലാതെയാണു ബില്ലുകൾ പാസാക്കിയത്. ചോദ്യക്കടലാസ് ചോർച്ചയിൽ കടുത്തശിക്ഷ ഉറപ്പാക്കുന്ന ബില്ലിൽ മാത്രമാണ് പ്രതിപക്ഷ അംഗങ്ങൾ പൂർണസമയം ചർച്ചകളിൽ പങ്കാളികളായത്. 15 ദിവസങ്ങളിലായി 90 മണിക്കൂർ ചേരേണ്ടിയിരുന്ന ലോക്സഭ 15.36 മണിക്കൂർ മാത്രമാണ് ഇതുവരെ സമ്മേളിച്ചത്. രാജ്യസഭ 24.21 മണിക്കൂറും.
Fashion ⏭️


