NEWS

കാർ നിയന്ത്രണം വിട്ട് 500 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു,​ മൂന്നുപേർക്ക് ദാരുണാന്ത്യം

അപകടത്തിൽപ്പെട്ട കാർ

പാലക്കാട് : അട്ടപ്പാടി മുള്ളിയിൽ തമിഴ്നാട് അതിർത്തിക്ക് സമീപം കാർ നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. തമിഴ്നാട് നീലഗിരി ജില്ലയിലെ കുന്ദ താലൂക്കിലെ ബംഗാൾ മട്ടം രാജ് കണ്ണൻ (54), ടി.ഡി.ഭോജൻ (70), മകൾ രാധിക(55) എന്നിവരാണ് മരിച്ചത്. രാജ് കണ്ണനാണ് കാർ ഓടിച്ചിരുന്നത്. ഇന്ന് ഉച്ചക്ക് ശേഷം മൂന്നോടെയായിരുന്നു അപകടം. തമിഴ്നാട് അതിർത്തിയിൽ ഏകദേശം 500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് കാർ പതിച്ചത്. വില്ലുപ്പുഴ എന്നറിയപ്പെടുന്ന ചെങ്കൂട്ടപ്പുഴയുടെ ഭാഗത്തേക്ക് നിയന്ത്രണംവിട്ട കാർ പുഴയോരത്തെ കല്ലിൽ ഇടിച്ചശേഷം കൊക്കയിലേക്ക് മറിയുകയായിരുന്നു.

ബന്ധുവിന്റെ മരണവീട്ടിൽ എത്തിയ ശേഷം മടങ്ങുന്നതിനിടെയാണ് സംഘം അപകടത്തിൽപ്പെട്ടത്. മരിച്ചവർക്ക് അട്ടപ്പാടിയുമായി നേരിട്ടുള്ള ബന്ധമില്ലെന്ന് പൊലീസ് അറിയിച്ചു. അപകട വിവരം അറിഞ്ഞതിനെ തുടർന്ന് മുള്ളി പൊലീസും അട്ടപ്പാടി പുതൂർ പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. പരിശോധനയിൽ കാറിലുണ്ടായിരുന്ന മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. പുഴകടന്ന് മുക്കാൽ കിലോമീറ്ററോളം ചുമന്നാണ് റോഡിലേക്ക് കൊണ്ടുവന്നത്. മൃതദേഹങ്ങൾ മേട്ടുപ്പാളയം സർക്കാർ ആശുപത്രിയിൽ.

Read News ⏭️

Back to top button