NEWS
ഷി ചിൻപിങ് യുഎസിൽ; വരവേറ്റ് ഡോണൾഡ് ട്രംപ്, നിർണായക കൂടിക്കാഴ്ച

വാഷിങ്ടൻ ∙ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായുള്ള നിർണായക കൂടിക്കാഴ്ചയ്ക്ക് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് യുഎസിലെത്തി. ഡോണൾഡ് ട്രംപ് വിമാനത്താവളത്തിലെത്തി അദ്ദേഹത്തെ സ്വീകരിച്ചു. ഷിയുടെ സംഘത്തിൽ അദ്ദേഹത്തിന്റെ ഭാര്യ പെങ് ലിയുവാൻ, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന (സിപിസി) കേന്ദ്ര കമ്മിറ്റിയുടെ പൊളിറ്റിക്കൽ ബ്യൂറോ സ്റ്റാൻഡിങ് കമ്മിറ്റി അംഗവും സിപിസി കേന്ദ്ര കമ്മിറ്റിയുടെ ജനറൽ ഓഫിസ് ഡയറക്ടറുമായ കായ് ക്വി, സിപിസി കേന്ദ്ര കമ്മിറ്റിയുടെ പൊളിറ്റിക്കൽ ബ്യൂറോ അംഗവും വിദേശകാര്യ മന്ത്രിയുമായ വാങ് യി എന്നിവരാണുള്ളത്. കഴിഞ്ഞ മേയ് മാസത്തിൽ ഡോണൾഡ് ട്രംപ് ചൈന സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെ ആറ് മാസത്തിനുള്ളിൽ ഇരു നേതാക്കളും നടത്തുന്ന പരസ്പര സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ചരിത്രപരമായ നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്. വൈറ്റ് ഹൗസിൽ ഡോണൾഡ് ട്രംപുമായി ഷി ചിൻപിങ് നിർണായക ചർച്ചകൾ നടത്തും. യുഎസ്-ചൈന വ്യാപാരം, തായ്‌വാൻ വിഷയം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ആഗോള സമാധാനം തുടങ്ങിയ വിഷയങ്ങളില്‍ ഇരുനേതാക്കളും ചര്‍ച്ച നടത്തും. എഐ മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിൽ കടുത്ത തർക്കങ്ങളും മത്സരവും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഷി ചിൻപിങ്ങിന്റെ യുഎസ് സന്ദർശനം. ആഗോളതലത്തിൽ എഐ സാങ്കേതികവിദ്യയിൽ ആധിപത്യം സ്ഥാപിക്കാനുള്ള മത്സരം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വലിയ രീതിയിലുള്ള ഭിന്നതകൾക്ക് കാരണമായിട്ടുണ്ട്.
Fashion ⏭️




