NEWS

മോഷണം ഭയന്ന് പാടത്ത് കുഴിച്ചിട്ടത് 5 ലക്ഷം രൂപ, സ്ഥലം മറന്നു; ഒരു വർഷത്തിനു ശേഷം കണ്ടെത്തിയത് ചിതലരിച്ച നോട്ടുകൾ


ജയ്സാല്‍മര്‍ ∙ കർഷകൻ രഹസ്യമായി പാടത്ത് കുഴിച്ചിട്ട 5 ലക്ഷം രൂപ ചിതലുകൾ നശിപ്പിച്ചു. പച്പദ്ര സ്വദേശിയായ മാംഗിലാൽ മേഘ്‌വാളിന് ഒരു വർഷം മുമ്പ് സ്ഥലം വിറ്റ വകയിൽ 5 ലക്ഷം രൂപ ലഭിച്ചിരുന്നു. ഈ പണം ഉപയോഗിച്ച് തന്റെ കൃഷിയിടത്തിൽ ഒരു മുറി പണിയാനായിരുന്നു അദ്ദേഹം ഉദ്ദേശിച്ചിരുന്നത്. എന്നാൽ പണം മോഷണം പോകുമോ അല്ലെങ്കിൽ കുടുംബാംഗങ്ങൾ ചിലവഴിച്ചു കളയുമോ എന്നു ഭയന്ന അദ്ദഹേം ആരോടും പറയാതെ പണം ഒളിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ഒരു രാത്രി മാംഗിലാൽ മുഴുവൻ തുകയും ഒരു പോളിത്തീൻ ബാഗിലാക്കി, തന്റെ പാടത്ത് ഒരു കുഴിയെടുത്ത് കുഴിച്ചിട്ടു. എന്നാൽ, മദ്യപാന ശീലവും ഓർമക്കുറവുമുണ്ടായിരുന്ന മാംഗിലാലിന് പിന്നീട്, മുറി പണിയുന്നതിന് പണം ആവശ്യമായി വന്നപ്പോൾ, താൻ പണം കുഴിച്ചിട്ട കൃത്യമായ സ്ഥലം ഓർമിക്കാൻ കഴിഞ്ഞില്ല. ദിവസങ്ങളോളം അദ്ദേഹം പണത്തിനായി തിരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഒടുവിൽ അദ്ദേഹം ഭാര്യയോടും മക്കളോടും കുഴിച്ചിട്ട പണത്തെക്കുറിച്ച് പറഞ്ഞു. ആദ്യം അവർ വിശ്വസിച്ചില്ലെങ്കിലും പിന്നീട് തിരച്ചിലിൽ പങ്കുചേർന്നു. അവരുടെ ശ്രമങ്ങൾക്കിടയിലും  പണം കണ്ടെത്താനായില്ല. ഒടുവിൽ അവർ ശ്രമം ഉപേക്ഷിച്ചു. ഇതേക്കുറിച്ച് അവർ മറ്റാരോടും പറഞ്ഞില്ല.


Fashion ⏭️

Back to top button