NEWS
മുഖ്യമന്ത്രിയുടെ യാത്ര സൗജന്യമായെന്ന് ഓഫിസ്; വിമാനം കർണാടകയിലെ കോൺഗ്രസ് നേതാവിന്റേത്

തിരുവനന്തപുരം ∙ മലപ്പുറത്തെ മഴക്കെടുതി വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി യാത്ര ചെയ്തത് കർണാടകയിലെ കോൺഗ്രസ് നേതാവും മന്ത്രിയുമായ കെ.ജെ.ജോർജിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കേളചന്ദ്ര ഏവിയേഷന്റെ വിമാനത്തിൽ. ഇൗ വിമാനം പറത്തുന്നതിനുള്ള ചുമതല ചിപ്സൺ ഏവിയേഷനാണ്. സൗജന്യമായാണ് വിമാനം വിട്ടുനൽകിയതെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. എന്നാൽ, സർക്കാരിനു കഴിഞ്ഞ 3 വർഷം ഹെലികോപ്റ്റർ സേവനം നൽകിയ ചിപ്സൺ ഏവിയേഷൻ കരാർ പുതുക്കി വാങ്ങാൻ ശ്രമിക്കുന്നതിനിടെ മുഖ്യമന്ത്രി സൗജന്യ സേവനം ഉപയോഗപ്പെടുത്തിയതാണ് വിവാദമായിരിക്കുന്നത്.പൊലീസിനായി നിശ്ചിത മാസവാടക നിരക്കിൽ ഹെലികോപ്റ്റർ ഉപയോഗിക്കുന്ന രീതിയിൽ മാറ്റം വരുത്താനാണ് ഇപ്പോൾ സർക്കാർ ആലോചിക്കുന്നത്. 3 വർഷ കരാർ കാലാവധി കഴിഞ്ഞ 19ന് അവസാനിച്ചിരുന്നു. ഉപയോഗിച്ചാലും ഇല്ലെങ്കിലും പ്രതിമാസം 80 ലക്ഷം രൂപ വാടക നൽകുന്നതിനു പകരം ഉപയോഗത്തിനനുസരിച്ചു മാത്രം പണം നൽകുന്ന വ്യവസ്ഥയാണ് ആലോചനയിലുള്ളത്. ഹെലികോപ്റ്റർ കമ്പനിയും ഈ നിർദേശമാണ് മുന്നോട്ടുവച്ചിരിക്കുന്നത്. ഒരു മാസം 25 മണിക്കൂർ പറക്കുന്നതിനുള്ള നിരക്കാണ് 80 ലക്ഷം രൂപ. കൂടുതൽ പറന്നാൽ ഓരോ മണിക്കൂറിനും അധികത്തുക നൽകണം. പറന്നാലും ഇല്ലെങ്കിലും 80 ലക്ഷം രൂപ നൽകണമെന്നതായിരുന്നു വ്യവസ്ഥ.
Fashion ⏭️




