SPORTS

‘ഒരു ജൂനിയർ താരവുമായാണ് വിവാഹേതര ബന്ധം, ധാർമിക നിലവാരം പുലർത്തണം’: ആഷ്‌ലി ഗാർഡ്‌നർക്കെതിരെ വീണ്ടും മോണിക്ക


സിഡ്നി ∙ ഓസ്‌ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ ആഷ്‌ലി ഗാർഡ്‌നർ ടീമിലെ സഹതാരമായ ജോർജിയ വോളുമായി വിവാഹേതര ബന്ധം പുലർത്തിയെന്ന ആരോപണത്തിൽ താരത്തിനെതിരെ ക്രിക്കറ്റ് ഓസ്‌ട്രേലിയ യാതൊരു നടപടിയും സ്വീകരിക്കാത്തതിനെ വിമർശിച്ച് ആഷ്‌ലിയുടെ മുൻ പങ്കാളി മോണിക്ക റൈറ്റ്. ‘‘ആഷ്‌ലി ഗാർഡ്‌നർ തന്നെ വഞ്ചിച്ചതായി പരസ്യമായി ആരോപിച്ച റൈറ്റ്, താരത്തെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കണമെന്നും അധികൃതരോട് ആവശ്യപ്പെട്ടു. ‘‘അവരുടെ നിശബ്ദത കൊണ്ട് അർഥമാക്കുന്നത് അവർ ആഷ്‌ലിയുടെയും ജോർജിയയുടെയും പ്രവൃത്തികളെ പിന്തുണയ്ക്കുന്നു എന്നാണോ? പ്രകടമായ പദവി വ്യത്യാസമുള്ളപ്പോൾ, ടീമിലെ ഒരു ജൂനിയർ അംഗവുമായി ഒരാൾക്ക് വിവാഹേതര ബന്ധം പുലർത്താൻ കഴിയില്ല; അതിനുശേഷവും ഒരു നേതൃസ്ഥാനത്ത് തുടരാനാകില്ല. ക്യാപ്റ്റൻമാർ മാതൃക കാണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, എന്നാൽ ഇത്തരത്തിലുള്ള പെരുമാറ്റം ആ നിലവാരത്തിന് നിരക്കാത്തതാണ്.’’– റൈറ്റ് കൂട്ടിച്ചേർത്തു. എന്നാൽ വിഷയം തികച്ചും വ്യക്തിപരവും സ്വകാര്യവുമായ കാര്യമാണെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രതികരിച്ചു.നിലവിൽ ഓസ്‌ട്രേലിയൻ ടീമിലെ ഏറ്റവും മുതിർന്ന താരങ്ങളിൽ ഒരാളായ 29 വയസ്സുകാരിയായ ആഷ്‌ലി ഗാർഡ്‌നർ, തഹ്‌ലിയ മഗ്രാത്തിനൊപ്പം ടീമിന്റെ കോ-വൈസ് ക്യാപ്റ്റനായി അടുത്തിടെ നിയമിതയായിരുന്നു. ഐസിസിയുടെ മികച്ച വനിതാ ഏകദിന താരമായും ആഷ്‌ലി ഗാർഡ്‌നർ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.


Auto ⏭️

Back to top button