BUSINESS

ചരിത്രത്തിലാദ്യം; 502 കോടിയുടെ റെക്കോര്‍ഡ് ലാഭവുമായി സിയാല്‍; ഓഹരി ഉടമകള്‍ക്ക് 55% ലാഭവിഹിതം, ഇനി കണ്‍സള്‍ട്ടന്‍സി


Cial Consultancy Services: ജനകീയ പങ്കാളിത്തത്തോടെ തുടങ്ങി ലോകത്തിനുതന്നെ മാതൃകയായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് (CIAL) സുവര്‍ണ്ണ നേട്ടം. 502 കോടിയുടെ ചരിത്ര നേട്ടത്തില്‍ എത്തിനില്‍ക്കുകയാണ് ഈ കേകരളത്തിന്റെ അഭിമാനം. പ്രവാസി മലയാളികളുടെയും സാധാരണക്കാരായ നിക്ഷേപകരുടെയും വിശ്വാസത്തിന് മാറ്റുകൂട്ടി, ഇനി ഇന്ത്യയിലെ മറ്റ് വിമാനത്താവളങ്ങളുടെ നിര്‍മ്മാണത്തിനും നടത്തിപ്പിനും വഴികാട്ടുന്ന വന്‍ കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക് സിയാല്‍ ചിറകുവിടര്‍ത്തുന്നു. സിയാലിന്റെ എക്കാലത്തെയും മികച്ച സാമ്പത്തിക നേട്ടത്തെക്കുറിച്ചും അവരുടെ പുതിയ പദ്ധതികളെക്കുറിച്ചുമുള്ള വിവരങ്ങള്‍ താഴെ നല്‍കുന്നു.ട്രെന്‍ഡിംഗ് വാര്‍ത്തകൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാല്‍) 2025- 26 സാമ്പത്തിക വര്‍ഷത്തില്‍ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ലാഭം രേഖപ്പെടുത്തിയിരിക്കുകയാണ്. ആദ്യമായി കമ്പനിയുടെ ലാഭം 500 കോടി രൂപ കടന്നു. ഇതിനു പിന്നാലെ സിയാല്‍ ‘എയര്‍പോര്‍ട്ട് കണ്‍സള്‍ട്ടന്‍സി’ (Airport Consultancy) സേവന രംഗത്തേക്ക് കൂടി ചുവടുവെക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. കേരള മുഖ്യമന്ത്രി വിഡി സതീശന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഈ തീരുമാനങ്ങള്‍ വന്നിരിക്കുന്നത്.കേരളത്തിന് പ്രധാനമാകുന്നത് എങ്ങനെ?പൊതു- സ്വകാര്യ പങ്കാളിത്തത്തില്‍ (PPP മോഡല്‍) കേരളത്തില്‍ തുടങ്ങിയ ഈ പദ്ധതിയുടെ വലിയ വിജയം സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസന മാതൃകകള്‍ക്ക് ലഭിക്കുന്ന മികച്ച അംഗീകാരമാണ്. റെക്കോഡ് ലാഭ സാഹചര്യത്തില്‍ 55% ലാഭവിഹിതം (Dividend) നല്‍കാന്‍ സിയാല്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് സംസ്ഥാന സര്‍ക്കാരിനും മറ്റ് ചെറുകിട നിക്ഷേപകര്‍ക്കും വലിയ സാമ്പത്തിക നേട്ടമാകും.മറ്റ് എയര്‍പോര്‍ട്ടുകളുടെ നിര്‍മ്മാണത്തിലും, നടത്തിപ്പിലും കണ്‍സള്‍ട്ടന്‍സി സേവനം നല്‍കാന്‍ പോകുന്നതിലൂടെ കേരളത്തില്‍ നിന്നുള്ള ഒരു കമ്പനി ഇന്ത്യയിലെ വ്യോമയാന വികസന മേഖലയില്‍ നിര്‍ണായക സാന്നിധ്യമാകുകയാണ്.ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍എയര്‍പോര്‍ട്ട് മാസ്റ്റര്‍ പ്ലാനിംഗ്, റണ്‍വേ വികസനം, കാര്‍ഗോ ഇന്‍ഫ്രാസ്ട്രക്ചര്‍, ഡ്യൂട്ടിഫ്രീ ഓപ്പറേഷന്‍സ്, ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് തുടങ്ങിയ സേവനങ്ങളാണ് സിയാല്‍ മറ്റ് വിമാനത്താവളങ്ങള്‍ക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്നത്. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ വ്യോമയാന മേഖലയില്‍ 50,000 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ നിന്നുള്ള അവസരം മുതലെടുക്കാനാണ് സിയാലിന്റെ നീക്കം.പ്രതികൂല സാഹചര്യങ്ങളിലും, തുടര്‍ച്ചയായ നാലാം സാമ്പത്തിക വര്‍ഷവും ഒരു കോടിയിലധികം യാത്രക്കാരെ കൈകാര്യം ചെയ്തു എന്ന നേട്ടവും സിയാല്‍ തുടര്‍ന്നു. മന്ത്രിമാരായ പികെ കുഞ്ഞാലിക്കുട്ടി, റോജി എം ജോണ്‍ എന്നിവര്‍ സിയാല്‍ ഡയറക്ടര്‍ ബോര്‍ഡില്‍ പുതുതായ അംഗങ്ങളായി എത്തിയിട്ടുണ്ട്.വരുമാന കണക്കുകള്‍2026 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ സിയാലിന്റെ മൊത്തം വരുമാനം 1,220 കോടി രൂപയാണ്. ഇത് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 6.6% വളര്‍ച്ച സൂചിപ്പിക്കുന്നു. അറ്റാദായം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ 499 കോടിയില്‍ നിന്ന് 502 കോടിയിലേയ്ക്ക് ഉയര്‍ന്നു. കമ്പനിയുടെ അറ്റാദായം ചരിത്രത്തില്‍ ആദ്യമായാണ് 500 കോടി കടക്കുന്നത്. ഈ സാഹചര്യത്തിലാണ് ഓഹരി ഉടമകള്‍ക്ക് 55% ലാഭവിഹിതം നല്‍കാന്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. സെപ്റ്റംബറില്‍ നടക്കുന്ന വാര്‍ഷിക പൊതുയോഗത്തില്‍ ഇത് പാസാക്കും. 2025- 26 സാമ്പത്തിക വര്‍ഷത്തില്‍ സിയാല്‍ 1,14,42,583 യാത്രക്കാരെ കൈകാര്യം ചെയ്തു. 73,134 വിമാനങ്ങളാണ് ഇവിടെ കൈകാര്യം ചെയ്തത്.


Read News

Back to top button