33കാരിയായ നടി 24കാരനായ ക്രിക്കറ്റ് താരവുമായി പ്രണയത്തിൽ? ഒടുവിൽ മറുപടിയുമായി മൃണാൾ

മൃണാൾ താക്കൂർ, യശസ്വി ജയ്‌സ്വാൾ
ഇന്ത്യൻ ക്രിക്കറ്റ് താരം യശസ്വി ജയ്‌സ്വാളും നടി മൃണാൾ താക്കൂറും പ്രണയത്തിലാണെന്ന തരത്തിൽ അടുത്തിടെ നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മുംബയ് ബാന്ദ്ര വെസ്റ്റിലുള്ള ‘ബൂജി കഫേ’യിൽ ഇരുവരും സന്ദർശനം നടത്തിയതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് ചർച്ചകൾക്ക് തുടക്കമായത്. ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഒൻപത് വയസിന് ഇളയ യശസ്വിയുമായി നടി പ്രണയത്തിലാണെന്ന തരത്തിലാണ് പലരും വീഡിയോ പ്രചരിപ്പിച്ചത്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ ഇത്തരമൊരു വീഡിയോ പങ്കുവച്ച ആൾക്ക് ചുട്ട മറുപടി നൽകിയിരിക്കുകയാണ് മൃണാൾ.
‘ബ്രോ, റിലാക്സ്. ഇതെങ്ങോട്ടാണ് നമ്മൾ പോകുന്നത്. ശ്ശേ.. നിങ്ങളൊക്കെ വിദ്യാഭ്യാസമുള്ളവരല്ലേ? എന്നിട്ടും ഇത്തരം ഗോസിപ്പുകൾ വെള്ളം തൊടാതെ വിശ്വസിക്കുകയാണോ? രാജ്യത്ത് മറ്റ് പലതും നടക്കുന്നുണ്ട്. ജെൻ സികളിൽ നിന്ന് കുറച്ചൊക്കെ നിങ്ങൾ പഠിക്കണം. യഥാർത്ഥത്തിൽ നടക്കുന്ന വിഷയങ്ങളിൽ വീഡിയോ എടുത്തിടൂ, അത് നിങ്ങളുടെ വ്യൂസ് വർദ്ധിപ്പിക്കും’- എന്നായിരുന്നു നടിയുടെ കമന്റ്.
നടിയുടെ കമന്റിന്റെ സ്ക്രീൻഷോട്ട്
സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ ജയ്‌സ്വാൾ കഫേയിൽ നിന്ന് പുറത്തേക്ക് പോകുന്നതും മൃണാൾ കഫേയ്ക്ക് ഉള്ളിൽ നിൽക്കുന്നതുമാണ് കാണുന്നത്. അഭ്യൂഹങ്ങളിൽ ഇതുവരെ യശസ്വി പ്രതികരിച്ചിട്ടില്ല.
നേരത്തെ മൃണാളും നടൻ ധനുഷും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. നടിയുടെ പിറന്നാൾ ആഘോഷത്തിൽ ധനുഷ് പങ്കെടുത്തതോടെയാണ് സിനിമാലോകത്ത് പുതിയ ചർച്ചകൾ ഉടലെടുത്തത്. ഇതിനുമുൻപും ഇരുവരും ഒരുമിച്ച് പല വേദികളിലുമെത്തിയിരുന്നു. പിന്നീട് ഇരുവരും പിരിഞ്ഞെന്ന തരത്തിലുള്ള വാർത്തകളും വന്നിരുന്നു.
English Summary
Rumours about a relationship between Indian cricketer Yashasvi Jaiswal and actress Mrunal Thakur recently gained attention after a video of the two at a café in Mumbai circulated on social media. Mrunal responded to an Instagram post about the rumours, questioning why people were believing such gossip and urging them to focus on real issues instead.
RELATED TOPICS: MRUNAL THAKUR, YASHASVI JAISWAL, YASHASVI JAISWAL RELATIONSHIP, MRUNAL THAKUR DATING RUMOURS, BOLLYWOOD CRICKET RUMOURS
Business ⏭️


