NEWS

മദ്യ നിരോധനം ഉദ്ദേശിച്ച ഫലം കണ്ടില്ല, ചെലവ് കൂട്ടി വരുമാനം കുറച്ചു; പത്താം വർഷം യുടേൺ അടിക്കുമോ ബിഹാർ?


പട്ന ∙ ബിഹാറിൽ മദ്യം നിരോധിച്ച് പത്ത് വർഷം കഴിഞ്ഞിട്ടും ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കാൻ സംസ്ഥാനത്തിനായില്ലെന്ന് റിപ്പോർട്ട്. നാഷനൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ചിന്റെ പഠനത്തിലാണ് മദ്യ നിരോധനം പരാജയമായിരുന്നു എന്ന കണ്ടെത്തലുകളുള്ളത്. മദ്യം നിരോധിച്ചതിനുശേഷം സംസ്ഥാനത്തേക്ക് മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗത്തിൽ വലിയ വർധന ഉണ്ടായതായും വ്യാജമദ്യത്തിന്റെ ഉൽപാദനം കൂടിയതായും ഗവേഷണ പ്രബന്ധത്തിൽ പറയുന്നു.മദ്യ നിരോധനം സർക്കാരിന്റെ വരുമാനത്തിൽ വലിയ ഇടിവുണ്ടാക്കിയെന്നും കള്ളക്കടത്ത് തടയുന്നതിനുള്ള പ്രവർത്തനങ്ങൾക്കുള്ള ചെലവ് വർധിപ്പിച്ചെന്നും പഠനത്തിൽ കണ്ടെത്തി. വീണ്ടും സംസ്ഥാനത്ത് മദ്യത്തിന്റെ ഉപയോഗം പുനഃസ്ഥാപിച്ചാൽ സംസ്ഥാന സർക്കാരിനു വരുമാനം 14-15 ശതമാനം വർധിപ്പിക്കാനാവും. 2016 ഏപ്രിലിലാണ് ബിഹാറിൽ മദ്യ വിൽപന നിയമം മൂലം നിരോധിച്ചത്.


Fashion ⏭️

Back to top button