NEWS

ഷിജിനെ കണ്ടെത്താത്തതിൽ പ്രതിഷേധം; ദുരിതാശ്വാസ വാഹനത്തിന് പിഴയിട്ട ഉദ്യോഗസ്ഥന് സസ്പെൻഷൻ–പ്രധാന വാർത്തകൾ


മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിനിടെ കാണാതായ അഞ്ചുതെങ്ങ് സ്വദേശി ഷിജിനായി തിരച്ചിൽ നടത്തുന്നില്ലെന്നാരോപിച്ച് കുടുംബം റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതും തുടർന്ന് മന്ത്രി വീട്ടിൽ സന്ദർശനം നടത്തിയതും ഇന്നത്തെ പ്രധാന സംഭവമായി. ആറന്മുളയിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ പിഴ ചുമത്തിയ സംഭവത്തിൽ എംവിഡി സ്ക്വാഡ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതാണ് മറ്റൊരു പ്രധാന വാർത്ത. തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയിൽനിന്ന് വിവാഹമോചനം വേണ്ടെന്ന് ഭാര്യ സംഗീത കോടതിയെ അറിയിച്ചത് ദേശീയതലത്തിൽ പ്രധാന വാർത്തയായി. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ…ആറന്മുളയിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ പിഴ ചുമത്തിയ സംഭവത്തിൽ അടൂർ എംവിഡി സ്ക്വാഡ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത് ഗതാഗത വകുപ്പ്. മന്ത്രി സി.പി ജോണിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്ട്സ് കോഴിയറവു മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടാനുള്ള മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിനു പിന്നാലെ അമ്പായത്തോട്ടിൽ പ്ലാന്റിനെതിരായ സമരം ശക്തമാക്കി ജനകീയ സമര സമിതി. അമ്പലമുക്കിലെ സമരപ്പന്തലിൽ നിന്ന് ഫ്രഷ് കട്ട് പ്ലാന്റിലേക്ക് പോകുന്ന വഴിയിലേക്ക് പ്രക്ഷോഭവേദി മാറ്റി. പ്ലാന്റിലേക്ക് വാഹനങ്ങൾ എത്തിയാൽ തടയാനാണ് സമരസമിതിയുടെ തീരുമാനം.


Fashion ⏭️

Back to top button