BUSINESS
എണ്ണയ്ക്കായി 80,000 കോടി രൂപ കടലിലെറിഞ്ഞ് ഇന്ത്യ; ലോകശ്രദ്ധ നേടി ‘സമുദ്ര മന്ഥന്‍’ പദ്ധതി

India Deepwater Oil Exploration Scheme: പശ്ചിമേഷ്യയിലെ യുദ്ധഭീതികള്‍ക്കിടയില്‍ സ്വന്തം ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കാന്‍ വമ്പന്‍ നീക്കങ്ങള്‍ നടത്തി കേന്ദ്ര സര്‍ക്കാര്‍. ചരിത്രപരമായ ചുവടുവെപ്പാണ് ഇന്ത്യ നടത്തിയിരിക്കുന്നത്. സര്‍ക്കാരിന്റെ ‘സമുദ്ര മന്ഥന്‍’ പദ്ധതി രാജ്യത്തിന്റെ സാമ്പത്തിക ഭാവി തന്നെ മാറ്റിമറിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 80,000 കോടി ചെലവ് പ്രതീക്ഷിക്കുന്ന ഈ ആഴക്കടല്‍ എണ്ണ ഖനന പദ്ധതി ചെലവിന്റെ പകുതിയും സര്‍ക്കാര്‍ തന്നെ വഹിക്കുമെന്നാണ് വിവരം. എണ്ണ, പ്രകൃതിവാതക പര്യവേക്ഷണം ഊര്‍ജ്ജിതമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കുന്ന ഈ വലിയ നീക്കത്തെ പറ്റി നിങ്ങള്‍ അറിയേണ്ട കാര്യങ്ങളാണ് താഴെ നല്‍കുന്നത്.എന്താണ് കാര്യം? ആഴക്കടലിലും, അതിതീവ്ര ആഴക്കടലിലും എണ്ണ, പ്രകൃതിവാതക പര്യവേക്ഷണം നടത്തുന്ന കമ്പനികളെ ആകര്‍ഷിക്കാന്‍ 80,000 കോടി രൂപയുടെ പ്രത്യേക ആനുകൂല്യ പാക്കേജാണ് കേന്ദ്രം കൊണ്ടുവരുന്നത്. കേന്ദ്ര പെട്രോളിയം മന്ത്രാലയമാണ് ഈ പദ്ധതിക്കു പിന്നില്‍. ‘നാഷണല്‍ ഡീപ്പ് വാട്ടര്‍ എക്‌സ്‌പ്ലോറേഷന്‍ മിഷന്‍’ അഥവാ ‘സമുദ്ര മന്ഥന്‍’ എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ നിര്‍ണായക നീക്കം.പര്യവേക്ഷണത്തിനായി കടലില്‍ കുഴിക്കുന്ന എണ്ണ കിണറുകളുടെ നിര്‍മ്മാണച്ചെലവിന്റെ പകുതിയോളം (50%) സര്‍ക്കാര്‍ ഫണ്ട് ചെയ്യും. ഓപ്പണ്‍ ഏക്കറേജ് ലൈസന്‍സിങ് പോളിസിയുടെ ഭാഗമായി 18 പുതിയ ഡീപ്പ് വാട്ടര്‍, അള്‍ട്രാ ഡീപ്പ് വാട്ടര്‍ ബ്ലോക്കുകളുടെ ലേലത്തിന് സര്‍ക്കാര്‍ ശ്രമിക്കുന്നു. ഇതില്‍ കമ്പനികള്‍ക്ക് പങ്കെടുക്കാനുള്ള അവസാന തീയതി 2026 സെപ്റ്റംബര്‍ 17 ആണ്.ഇന്ത്യയ്ക്ക് വളരെ പ്രധാനം പശ്ചിമേഷ്യയില്‍ നിരന്തരം ഉണ്ടാകുന്ന സംഘര്‍ഷങ്ങളും, ഹോര്‍മുസ് പാതയ്്ക്ക് പിന്നാലെ ചെങ്കടല്‍ വഴിയുള്ള എണ്ണ നീക്കത്തിലുണ്ടാകുന്ന തടസങ്ങളും ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെ വലിയ തോതില്‍ ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സ്വന്തമായി എണ്ണ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കേണ്ടത് രാജ്യത്തിന്റെ സുരക്ഷയ്ക്കും, നിലനില്‍പ്പിനും അത്യാവശ്യമാണ്.ഇന്ത്യയിലെ മുന്‍കാല നയങ്ങള്‍ക്ക് വിദേശ എണ്ണക്കമ്പനികളെ വലിയ രീതിയില്‍ ആകര്‍ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. ആഴക്കടല്‍ ഖനനം വലിയ സാമ്പത്തിക നഷ്ടസാധ്യത ഉള്ള ഒന്നാണ്. എന്നാല്‍ പുതിയ പദ്ധതിയില്‍ ചെലവിന്റെ പകുതിയോളം സര്‍ക്കാര്‍ വഹിക്കുമെന്നതിനാല്‍ ആഗോള കമ്പനികളെ വേഗത്തില്‍ ആകര്‍ഷിക്കാം.ഈ പദ്ധതിയുടെ വിജയം ഇന്ത്യയുടെ എണ്ണ ഇറക്കുമതി വലിയതോതില്‍ കുറയ്ക്കാന്‍ സഹായിക്കും. പുതിയ എണ്ണ ശേഖരങ്ങള്‍ കണ്ടെത്താനായാല്‍ രാജ്യത്തിന്റെ കയറ്റുമതി വഴി വരുമാനം നേടാനും കഴിയും.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ?ഈ പദ്ധതി ഇന്ത്യയുടെ നയമാറ്റത്തിന്റെ വ്യക്തമായ സൂചന കൂടിയാണ്. മുമ്പ് നികുതിയിളവുകള്‍ പോലുള്ള കാര്യങ്ങളിലാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഇതാദ്യമായാണ് കമ്പനികളുടെ പര്യവേക്ഷണച്ചെലവ് സര്‍ക്കാര്‍ നേരിട്ട് ഫൈനാന്‍സ് ചെയ്യുന്നത്. സമുദ്ര മന്ഥന്‍ മിഷന്റെ ഭാഗമായി രാജ്യത്തെ പ്രമുഖ പൊതുമേഖലാ കമ്പനിയായ ഒഎന്‍ജിസി ഇതിനകം തന്നെ മഹാനദി ബേസിനില്‍ ആദ്യത്തെ ഡീപ്പ് വാട്ടര്‍ കിണറിന്റെ ഖനന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
Read News


