BUSINESS
കിണർ നിർമിച്ചുതരാമോയെന്ന് സാമൂഹ്യമാധ്യമത്തിലൂടെ അഭ്യർഥന; 7 കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നം പരിഹരിച്ച് എം.എ.യൂസഫലി

മാനന്തവാടി∙ വയനാട് മാനന്തവാടി വെള്ളമുണ്ടയിലെ 7 കുടുംബങ്ങളുടെ ദീർഘകാലമായുള്ള കുടിവെള്ള പ്രശ്നം പരിഹരിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി. കിണർ നിർമിച്ചു നൽകാമോയെന്ന് വെള്ളമുണ്ട സ്വദേശി റഫീഖ് അബ്ദുള്ള സാമൂഹ്യമാധ്യമത്തിലൂടെ യൂസഫലിയോട് അഭ്യർഥിച്ചിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ടതോടെ വിഷയത്തിൽ അടിയന്തരമായി ഇടപെടാൻ യൂസഫലി നിർദേശിക്കുകയായിരുന്നു. കിണർ നിർമിക്കാനുള്ള സഹായവും ഉടൻ അനുവദിച്ചു. അതിവേഗം നിർമാണവും പൂർത്തിയാക്കിയതോടെ പ്രദേശത്തെ കുടുംബങ്ങൾക്കത് ആശ്വാസവുമായി.
Travel ⏭️


