AUTO
ഹൈലക്സിന്റെ ടീസർ വിഡിയോ പുറത്തുവിട്ട് ടൊയോട്ട, ഈ മാസം വിപണിയിൽ

ഹൈലക്‌സ് ആരാധകര്‍ക്കൊരു ശുഭവാര്‍ത്ത. 2026 ജൂലൈ 28ന് രാജ്യാന്തരവിപണിയില്‍ എത്തുന്ന പുതുതലമുറ ഹൈലക്‌സിന്റെ ആദ്യ ടീസര്‍ പുറത്തുവിട്ട് ടൊയോട്ട. കമ്പനിയുടെ വിശ്വസ്തമായ ബോഡി ഓണ്‍ ഫ്രെയിം ഐഎംവി പ്ലാറ്റ്‌ഫോം തന്നെയാണ് പുതിയ മോഡല്‍ ഹൈലക്‌സിലും തുടരുന്നത്. അപ്പോഴും രൂപകല്‍പനയില്‍ അടക്കം മാറ്റങ്ങളോടെയാണ് പുതിയ ഹൈലക്‌സിന്റെ വരവ്. മാറ്റങ്ങളുടെ വ്യക്തമായ സൂചനകളും പുതിയ ടീസര്‍ നല്‍കുന്നുണ്ട്. മുന്നില്‍ മെലിഞ്ഞ എല്‍ഇഡി ഹെഡ്‌ലാംപുകളാണുള്ളത്. കറുപ്പ് അലോയ് വീലുകള്‍, വീല്‍ ആര്‍ക്കുകളിലെ ബ്ലാക്ക് ക്ലാഡിങ്, കാബിന് തൊട്ടു പിന്നിലുള്ള റോള്‍ ബാറുകള്‍, റൂഫിലെ ഷാര്‍ക്ക് ഫിന്‍ ആന്റിന എന്നിവയാണ് ടീസറിലൂടെ ശ്രദ്ധിക്കപ്പെടുന്ന മറ്റു ഡിസൈന്‍ സവിശേഷതകള്‍. ടീസറില്‍ വാഹനത്തിന്റെ പിന്‍ഭാഗം വ്യക്തമായി കാണുന്നില്ല അപ്പോഴും രാജ്യാന്തര വിപണിയിലെത്തുന്ന മോഡലിന്റെ ടെയില്‍ ഗേറ്റിലും TOYOTA എന്നു കാണാനുവം. ലംബമായി നല്‍കിയിട്ടുള്ള ടെയില്‍ ലാംപുകളും കാര്‍ഗോ ബെഡിലേക്ക് എളുപ്പം കയറാന്‍ സഹായിക്കുന്ന ബംപറിനോടു ചേര്‍ന്നുള്ള റിയര്‍ സ്‌റ്റെപ്പും പ്രതീക്ഷിക്കാം. 12.3 ഇഞ്ചിന്റെ രണ്ട് വലിയ ഡിസ്‌പ്ലേകളാണ് കാബിനിലെ പ്രധാന ആകര്‍ഷണമാവുക. ഒന്ന് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റത്തിനും മറ്റൊന്ന് ഡ്രൈവര്‍മാര്‍ക്കുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുമാണ്. നാല് വ്യത്യസ്ത തീമുകളില്‍ കസ്റ്റമൈസ് ചെയ്യാവുന്നതാണ് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍. ടൊയോട്ട സ്മാര്‍ട്ട് കണക്ട് സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിക്കുന്നത്. വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ/ആന്‍ഡ്രോയിഡ് ഓട്ടോ, വയര്‍ലെസ് ഫോണ്‍ ചാര്‍ജിങ്, ഡ്യുവല്‍ സോണ്‍ ഓട്ടമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, 360 ഡിഗ്രി സറൗണ്ട് വ്യു ക്യാമറ എന്നിവ പ്രതീക്ഷിക്കാം. സ്റ്റോറേജ് സ്‌പേസിലും കുറവു വരുത്താനിടയില്ല. ഹൈലക്‌സിന്റെ കരുത്തായി 2.8 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ തന്നെ തുടരാനാണ് സാധ്യത. 204എച്ച്പി കരുത്ത് പുറത്തെടുക്കുന്ന എന്‍ജിനാണിത്. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സില്‍ 420എന്‍എം ടോര്‍ക്കും 6 സ്പീഡ് ഓട്ടമാറ്റിക്കില്‍ 500എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ പുറത്തെടുക്കുക. രണ്ട് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും പുതിയ പതിപ്പിലും തുടരാനാണ് സാധ്യത.
Sports ⏭️


