NEWS

വിയറ്റ്നാം ബോട്ട് അപകടം: മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു


കൊട്ടാരക്കര ∙ വിയറ്റ്നാമിൽ ബോട്ടപകടത്തിൽ മരിച്ച കൊട്ടാരക്കര കിഴക്കേക്കര കൃപാ നഗർ ആവിയോട്ട് ഹൗസിൽ എ.സി.തോമസ്, ഭാര്യ ലൗനി തോമസ് എന്നിവരുടെ മൃതദേഹങ്ങൾ തിരുവനന്തപുരത്ത് എത്തിച്ചു.രാവിലെ ഒൻപത് മണിയോടെയാണ് മുംബൈയിൽ നിന്നും മൃതദേഹങ്ങൾ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്. മന്ത്രിമാരായ പി.സി. വിഷ്ണുനാഥ്, സി.പി. ജോൺ, കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവർ വിമാനത്താവളത്തിലെത്തി അന്തിമോപചാരം അർപ്പിച്ചു.


Fashion ⏭️

Back to top button