അമ്മ വിവാഹം തീരുമാനിച്ചു; പിന്നാലെ തല മൊട്ടയടിച്ച് യുവതി, വീഡിയോ വൈറൽ

(screengrab: instagram video)
ഒരു പ്രായം കഴിഞ്ഞാൽ എല്ലാ യുവതികളും നേടുന്ന ഒന്നാണ് വിവാഹത്തെക്കുറിച്ചുള്ള ചോദ്യം. 20 വയസ് കഴിഞ്ഞാൽ തന്നെ വീടുകളിൽ വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങുന്നു. ഇപ്പോഴിതാ വിവാഹത്തെക്കുറിച്ച് മാതാപിതാക്കൾ ചോദിച്ചപ്പോൾ ഒരു യുവതി ചെയ്ത കാര്യമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‘അമ്മ എന്റെ വിവാഹം ആസൂത്രണം ചെയ്തു’ എന്ന അടിക്കുറിപ്പിനൊപ്പം തല മൊട്ടയടിക്കുന്ന വീഡിയോയാണ് യുവതി പങ്കുവച്ചിരിക്കുന്നത്. ‘കീർത്തന മേനോൻ’ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
വീഡിയോയിൽ യുവതി ഒരു ബാർബറിന് മുന്നിൽ ഇരിക്കുന്നതും അയാൾ തലമുടി ഷേവ് ചെയ്യുന്നതും കാണാം. വിവാഹം കഴിക്കാൻ താൽപര്യമില്ലാത്തതുകൊണ്ടാണ് യുവതി ഇത്തരമൊരു പ്രവൃത്തി ചെയ്തതെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. എന്നാൽ എന്തിനാണ് ശരിക്കും തല മൊട്ടയടിച്ചതെന്നതിൽ യുവതി ഇതുവരെ വ്യക്തമായ മറുപടി നൽകിയിട്ടില്ല. വീഡിയോ ഇതിനോടകം 23മില്യൺ വ്യൂസാണ് നേടിയത്.
‘ഞാനും ഈ ഹാക്ക് പരീക്ഷിക്കാൻ പോകുന്നു’, ‘ഇത്തരം ഒരു തീരുമാനമൊടുക്കാൻ നല്ല ധെെര്യം വേണം’, ‘വിവാഹം വളരെ പവിത്രമായ ഒന്നാണ്, എന്നാൽ ഇപ്പോൾ പലരും മക്കളെ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നു’, ‘അറേഞ്ച്ഡ് മാര്യേജിൽ നിന്ന് രക്ഷപ്പെടാൻ ഇത് നല്ല ഐഡിയയാണ്’ – ഇങ്ങനെ പോകുന്നു കമന്റുകൾ.
English Summary
A young woman named Keerthana Menon posted a video on her Instagram page showing her shaving her head. The video, captioned “Mom planned my wedding,” garnered significant attention, accumulating 23 million views. It depicts Menon getting her head shaved by a barber, drawing widespread online discussion.
RELATED TOPICS: WOMAN SHAVES HEAD, VIRAL VIDEO, MARRIAGE PRESSURE, INSTAGRAM VIRAL, WOMAN VIRAL VIDEO
Source link


