BUSINESS

കൊച്ചിയിൽ മൈജി എപ്പിക് ഫ്യൂച്ചർ ഷോറൂമിന് തുടക്കം; ഡിജിറ്റല്‍ ഗാഡ്ജറ്റ്സ് ആൻഡ് ഹോം അപ്ലയന്‍സസിന്‍റെ വമ്പൻ ഷോറൂം


കൊച്ചി∙ മൈജിയുടെ ഏറ്റവും വലിയ ഡിജിറ്റല്‍ ഗാഡ്ജറ്റ്സ് ആൻഡ് ഹോം അപ്ലയന്‍സസ് ഷോറൂം  – മൈജി ഫ്യൂച്ചർ എപ്പിക് ഷോറൂം – കൊച്ചി മറൈൻ ഡ്രൈവിൽ പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മൈജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ എ.കെ.ഷാജി, ചലച്ചിത്രതാരങ്ങളായ മഞ്ജു വാര്യര്‍, ആസിഫ് അലി എന്നിവര്‍ ചേര്‍ന്ന് നിർവഹിച്ചു. 35,000 സ്ക്വയര്‍ഫീറ്റില്‍ രണ്ട് നിലകളിലായി സജ്ജീകരിച്ച ഏറ്റവും വലിയ ഡിജിറ്റല്‍ ഗാഡ്ജറ്റ്സ് ആൻഡ് ഹോം അപ്ലയന്‍സസ് ഷോറൂമാണിത്. കോഴിക്കോടിന് ശേഷം കേരളത്തിലെ രണ്ടാമത്തെ എപ്പിക് ഷോറൂമും. ആദ്യം ഷോറൂമിലെത്തിയ 500 പേര്‍ക്ക് ഏറ്റവും വലിയ വിലക്കുറവില്‍ പ്രൊഡക്റ്റുകള്‍ സ്വന്തമാക്കാനുള്ള അവസരം, ഓരോ 10,000 രൂപയുടെ പര്‍ച്ചേസിനും 1600 രൂപ ക്യാഷ്ബാക്ക്, ഓരോ മണിക്കൂറിലും പര്‍ച്ചേസ് ചെയ്തവരില്‍നിന്ന് തിരഞ്ഞെടുത്ത 2 ഭാഗ്യശാലികള്‍ക്ക് വിലയേറിയ സമ്മാനങ്ങള്‍ എന്നിവ മൈജി ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരുക്കിയിരുന്നു.  ലോകോത്തര ബ്രാന്‍ഡുകളുടെ ഏറ്റവും പുതിയ ടെക്നോളജിയും വിപുലമായ കളക്ഷനുകളും ഒരൊറ്റ കുടക്കീഴില്‍ അണിനിരക്കുകയാണ്  മൈജി ഫ്യൂച്ചര്‍ എപ്പിക് ഷോറൂമിലെന്ന് മൈജി ചെയര്‍മാന്‍ എ.കെ. ഷാജി പറഞ്ഞു. ഉപഭോക്താക്കൾക്ക് ടെക്നോളജിയെ അടുത്തറിയാൻ കഴിയുന്ന അള്‍ട്ടിമേറ്റ് എക്സ്പീരിയന്‍സ് ഹബ്ബാണിതെന്നും അദ്ദേഹം പറഞ്ഞു. വിവിധ തരം എക്സ്പീരിയന്‍സ് സോണുകളാണ് ഏറ്റവും വലിയ ആകര്‍ഷണം. പ്രോഡക്റ്റ് എക്സ്പീരിയന്‍സ് സോണ്‍, ഗെയിമിങ് പ്രേമികള്‍ക്ക് ആവേശം പകരുന്ന ഗെയിമിങ് സോണ്‍, ഡ്രീം കിച്ചണ്‍ പ്ലാന്‍ ചെയ്യുന്നവര്‍ക്കുള്ള ലൈവ് കിച്ചണ്‍, ആധുനിക വീടുകളെ ഡിജിറ്റല്‍ സംവിധാനങ്ങളുമായി സംയോജിപ്പിക്കുന്ന ഹോം ഓട്ടോമേഷന്‍  സോണ്‍ എന്നിവ ഇവിടെയുണ്ട്.ലോകോത്തര  നിലവാരത്തിലും മാതൃകയിലുമാണ്  ഷോറൂം ഒരുക്കിയിരിക്കുന്നത്. മാളുകളിലേതുപോലുള്ള ഷോപ്പിംഗ് അനുഭവം കസ്റ്റമേഴ്സിന് ലഭിക്കും. ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ക്കൊപ്പം  ഹോം ആൻഡ് കിച്ചണ്‍ അപ്ലയന്‍സസ്, സ്മോള്‍ അപ്ലയന്‍സസ്, ഗ്ലാസ് ആൻഡ് ക്രോക്കറി,  ആക്സസറീസ്, ഐ ടി ആൻഡ് പേഴ്സണല്‍ കെയര്‍ ഉല്‍പന്നങ്ങള്‍, സെക്യൂരിറ്റി സിസ്റ്റംസ്, കസ്റ്റം മേഡ് കംപ്യൂട്ടറുകൾ, ഹോം ആൻഡ് ഓഫീസ് ഓട്ടോമേഷന്‍ സിസ്റ്റംസ്, വിവിധ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തിട്ടുള്ള കിച്ചന്‍ യൂട്ടന്‍സില്‍സ് തുടങ്ങിയവയുടെ വിപുലമായ കളക്ഷനും മികവാണ്. കേരളത്തിലെ മറ്റു ജില്ലകളിലും എപ്പിക്  ഷോറൂമുകൾ തുറക്കുമെന്ന് എ.കെ.ഷാജി പറഞ്ഞു. ഫോൺ: 9249001001.


Source link

Back to top button