NEWS

കാസർകോട് കടപ്പുറത്ത് തല വേർപെട്ട നിലയിൽ മൃതദേഹം; ഒരു മാസത്തെ പഴക്കം


കാസർകോട് ∙ ലൈറ്റ് ഹൗസ് കടപ്പുറത്ത് തല വേർെപട്ട നിലയിൽ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് മത്സ്യത്തൊഴിലാളികൾ മൃതദേഹം കണ്ടത്. ഒരു മാസത്തിലധികം പഴക്കമുണ്ടെന്ന് കരുതുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.ശരീരത്തിന്റെ പല ഭാഗങ്ങളും അഴുകുകയും തല പൂർണമായും നഷ്ടപ്പെട്ട നിലയിലുമായിരുന്നു മൃതദേഹം. മീൻ കൊത്തിയാലും തല മുഴുവനായും എങ്ങനെ ശരീരത്തിൽ നിന്നു വേർപെട്ടുവെന്നാണ് സംശയം ഉയരുന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് കോസ്റ്റൽ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മുങ്ങി മരണമാണോ കൊലപാതകമാണോ എന്ന് വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.


Source link

Back to top button