SPORTS

ചാംപ്യൻഷിപ് സമ്മാനത്തുക താരങ്ങൾക്ക് വീതിച്ചു നൽകും: ബോണസ് പ്രഖ്യാപനവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്


കൊച്ചി∙ കേരള ക്രിക്കറ്റ് ലീഗിന്റെ നിലവിലെ ചാംപ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സ് മൂന്നാം സീസണിന് മുന്നോടിയായുള്ള തങ്ങളുടെ പുതിയ പ്രഖ്യാപനങ്ങൾ പുറത്തുവിട്ടു. കഴിഞ്ഞ സീസണിൽ കിരീടം നേടിയതിലൂടെ ലഭിച്ച 30 ലക്ഷം രൂപയുടെ ചാംപ്യൻഷിപ് സമ്മാനത്തുക മുഴുവനായും ടീമിലെ താരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനും ബോണസായി വിതരണം ചെയ്യുമെന്ന് ഫ്രാഞ്ചൈസി മാനേജ്‌മെന്റ് അറിയിച്ചു.കായികരംഗത്തെ നേട്ടങ്ങൾക്കൊപ്പം സാമൂഹിക ഉത്തരവാദിത്തം കൂടി മുൻനിർത്തി, ഭവനരഹിതരായ ഒരു കുടുംബത്തിന് വീട് നിർമിച്ചു നൽകുന്നതിനായി ഫ്രാഞ്ചൈസി 4 ലക്ഷം രൂപ സംഭാവന ചെയ്യും. ഇന്ത്യൻ താരം സഞ്ജു സാംസൺ ടീം രൂപീകരണം, യുവതാരങ്ങളുടെ മെന്ററിങ്, കളിക്കാരുടെ വികസനം എന്നിവയിൽ നിർണായക പങ്കുവഹിക്കും. വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്‌ലാണ് ഇത്തവണ ബ്ലൂ ടൈഗേഴ്സിന്റെ (കോ-ഓണർ) ആയി ടീമിനൊപ്പമുള്ളത്. ഗെയിലിന്റെ രാജ്യാന്തര അനുഭവസമ്പത്ത് കേരളത്തിലെ യുവതാരങ്ങൾക്ക് വലിയ കരുത്താകുമെന്നാണ് ഫ്രാഞ്ചൈസിയുടെ വിലയിരുത്തൽ.


Source link

Back to top button