NEWS
കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലുപേർ മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ

കണ്ണൂരിൽ അപകടത്തിൽപ്പെട്ട കാർ (photo: special arrangement)
കണ്ണൂർ: ചാലോട് കാർ മരത്തിലിടിച്ച് നാലുപേർ മരിച്ചു. ഇന്നലെ അർദ്ധരാത്രിയോടെയാണ് അപകടം ഉണ്ടായത്. യുപി സ്വദേശി പരം ഛേത്രി, ഹർഷ്, റിസ്‌വാൻ, ഷാൻ എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ ഒരാൾ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഫയർഫോഴ്‌സെത്തി കാർ വെട്ടിപ്പൊളിച്ചാണ് ഉള്ളിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്. മരിച്ചവരിൽ രണ്ടുപേർ മലയാളികളാണെന്നാണ് വിവരം.
RELATED TOPICS: KANNUR CAR ACCIDENT, KERALA ACCIDENT NEWS, KANNUR ROAD ACCIDENT, KANNUR CAR APAKADAM, KANNUR NEWS
Read News ⏭️


