NEWS

ബിജെപി കൗൺസിലർ ആർ സുഗതന് ഇടക്കാലജാമ്യം; പുറത്തിറങ്ങാൻ ഇനിയും തടസം

ബിജെപി കൗൺസിലർ ആർ സുഗതൻ

തിരുവനന്തപുരം: കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ സുഗതന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. വധശ്രമക്കേസിലും പൊലീസിനെ ആക്രമിച്ച കേസിലുമാണ് സുഗതന് ജാമ്യം ലഭിച്ചത്. നെടുമങ്ങാട്ട് രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് സുഗതന് ജാമ്യം അനുവദിച്ചത്. ദൈവങ്ങളുടെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നതിനായാണ് ഇടക്കാല ജാമ്യം. എന്നാൽ, കാപ്പ കേസിൽ ഹൈക്കോടതിയിൽനിന്നുകൂടി ജാമ്യം ലഭിച്ചാൽ മാത്രമേ സുഗതന് പുറത്തിറങ്ങാനാകൂ.


Source link
NEWS

Read News

Read News✅

Back to top button