NEWS
കല്യാൺ ജ്വല്ലേഴ്സ് ഓഹരികളിൽ വമ്പൻ മുന്നേറ്റം; ഒപ്പം കുതിച്ച് സെൻകോയും സ്കൈ ഗോൾഡും, കാരണമെന്ത്?

തൃശൂർ ആസ്ഥാനമായ പ്രമുഖ ജ്വല്ലറി ശൃംഖലയായ കല്യാൺ ജ്വല്ലേഴ്സിന്റെ ഓഹരികൾ ഇന്ന് വ്യാപാരം ചെയ്യുന്നത് വൻ മുന്നേറ്റത്തിൽ. എൻഎസ്ഇയിൽ ഇന്ന് ഉച്ചയ്ക്ക് മുൻപത്തെ സെഷനിൽ ഓഹരിവില 18% കുതിച്ചുകയറി. ഒരുവേള 440 രൂപവരെ എത്തിയവില ഇപ്പോഴുള്ളത് 15.77% നേട്ടവുമായി 433.50 രൂപയിൽ.സിറ്റിയും പറഞ്ഞു, കല്യാൺ കുതിക്കുംകല്യാൺ ജ്വല്ലേഴ്സിന്റെ ഡിജിറ്റൽ വിഭാഗമായ കാൻഡിയർ 112% വരുമാന വളർച്ച കുറിച്ച് ജൂൺപാദം മികവുറ്റതാക്കി. 12 പുതിയ ഷോറൂമുകളാണ് കഴിഞ്ഞപാദത്തിൽ കല്യാൺ ജ്വല്ലേഴ്സ് ഇന്ത്യയിൽ തുറന്നത്. കാൻഡിയറിന്റെ 5 പുതിയ ഷോറൂമുകളും ആരംഭിച്ചു. ആകെ 524 ഷോറൂമുകളാണ് കല്യാൺ ജ്വല്ലേഴ്സിനുള്ളത്. ഇന്ത്യയിൽ 354. മിഡിൽ ഈസ്റ്റിൽ 38. യുഎസിൽ 2, യുകെയിൽ ഒന്ന്. കാൻഡിയറിന് 129 ഷോറൂമുകളുമുണ്ട്.
Source link


