NEWS

വേണം ‘ഗ്രൗണ്ട് വൈബ്രേഷൻ’ കുറയ്ക്കുന്ന ടണലിങ്; തുരങ്കപ്പാതയിൽ എസ്ഇഎസി ഉന്നയിച്ചത് ഒട്ടേറെ ആശങ്കകൾ


തിരുവനന്തപുരം ∙ മണ്ണിടിച്ചിലിനു സാധ്യതയുള്ള അതീവ ദുർബല പ്രദേശത്താണു നിർമാണമെന്ന ആശങ്ക ഉന്നയിച്ചാണു വയനാട് തുരങ്കപ്പാത നിർമാണത്തിനു സ്റ്റേറ്റ് ലവൽ എക്സ്പേർട്ട് അപ്രൈസൽ കമ്മിറ്റി (എസ്ഇഎസി) പരിസ്ഥിതി അനുമതി നൽകിയത്. എല്ലാ ആശങ്കകളും ഉന്നയിച്ച യോഗത്തിൽ തന്നെ, പദ്ധതിക്കു പരിസ്ഥിതി അനുമതിയും കമ്മിറ്റി നൽകിയെന്നതാണു വിചിത്രം. ഈ ആശങ്കകളെല്ലാം വസ്തുതയാണെന്നു പൊതുമരാമത്തു വകുപ്പു സമ്മതിച്ചെന്നും യോഗത്തിന്റെ മിനിറ്റ്സിലുണ്ട്.തുരങ്കപ്പാതയ്ക്കു പരിസ്ഥിതി അനുമതി ലഭിക്കുന്നതിന് കിറ്റ്കോ തയാറാക്കിയ പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട് സഹിതമാണു പൊതുമരാമത്ത് വകുപ്പ് എസ്ഇഎസിക്ക് അപേക്ഷ നൽകിയിരുന്നത്. ഡോ.ആർ.അജയകുമാർ വർമ അധ്യക്ഷനായ കമ്മിറ്റിയുടെ 8 യോഗങ്ങൾ ഈ അപേക്ഷയും റിപ്പോർട്ടും പരിശോധിച്ചു. പല സംശയങ്ങളും ഉന്നയിച്ചശേഷം 2025 മാർച്ച് 1ന് ഓൺലൈനായി ചേർന്ന് അനുമതി നൽകി. എന്നാൽ, ഒരുതരത്തിലും അനുമതി നൽകാൻ കഴിയാത്ത വിധമുള്ള ആശങ്കകൾ കമ്മിറ്റിക്കുണ്ടായിരുന്നുവെന്നു യോഗത്തിന്റെ മിനിറ്റ്സ് വ്യക്തമാക്കുന്നു.


Source link

Back to top button