AUTO

വാഹന ഉടമകളുടെ നെഞ്ചിൽ തീ കോരിയിട്ട് പഠന റിപ്പോർട്ട്; ഇ20 ഇന്ധനം പ്രശ്നമായേക്കാം?


എഥനോളിനൊപ്പം പലതരം ആശങ്കകളാണ് വാഹന ഉടമകളുടെ ഉള്ളില്‍ നിറയുന്നത്. പഴയ വാഹന ഉടമകളുടെ ആശങ്കകളെ ശരിവെക്കുന്ന രീതിയിലുള്ള പഠന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ വിവാദമാവുന്നത്. കേന്ദ്ര ഏജന്‍സിയായ എആര്‍എഐയുടെ(ഓട്ടമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ) 2021ലെ പഠനമാണ് ഇപ്പോള്‍ വാഹന ഉടമകളുടെ നെഞ്ചിലെ തീയാവുന്നത്. ഇ20 ഇന്ധനം വാഹനങ്ങളുടെ ഇന്ധനവിതരണ സംവിധാനത്തിലെ റബ്ബര്‍, പ്ലാസ്റ്റിക് ഭാഗങ്ങള്‍ക്ക് പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് ഈ പഠനത്തില്‍ പറയുന്നത്. എആര്‍എഐ പഠനം എങ്ങനെ?വാഹനങ്ങളുടെ ഇന്ധന വിതരണ സംവിധാനത്തില്‍ ഉപയോഗിക്കുന്ന 8 ലോഹങ്ങള്‍, 6 റബ്ബര്‍ പോലുള്ള ഇലാസ്‌റ്റോമറുകള്‍, 4 പ്ലാസ്റ്റിക്കുകള്‍ എന്നിവയെ പ്രത്യേക താപനിലയില്‍ നിശ്ചിത സമയത്തേക്ക് ലബോറട്ടറിയില്‍ മുക്കിവെച്ചായിരുന്നു എആര്‍എഐ പരീക്ഷണം. പരീക്ഷണത്തിന് ഇ20 ഇന്ധവും ഇ10 ഇന്ധനവും ഉപയോഗിച്ചു. ഇന്ധനത്തില്‍ മുക്കിവച്ചശേഷം ലോഹങ്ങളുടെ ഭാരത്തിലുണ്ടായ വ്യത്യാസം കണക്കാക്കിയാണ് അവയിലെ തുരുമ്പെടുക്കല്‍ നിരക്ക് വിലയിരുത്തിയത്. എന്നാല്‍ ഇലാസ്റ്റോമറുകളുടേയും പ്ലാസ്റ്റിക്കുകളുടേയും കാര്യത്തില്‍ അവയുടെ  ഭാരം, വ്യാപ്തം, ടെന്‍സൈല്‍ സ്‌ട്രെങ്ത്, ഇലാസ്തികത, കാഠിന്യം എന്നിവയിലുണ്ടായ മാറ്റങ്ങളാണ് പരിശോധിച്ചത്. ഇന്ധനക്ഷമതയും കുറയുംഎആര്‍എഐ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ പൂര്‍ണമായും ശരിവെക്കുന്നതാണ് 2021 ജൂണില്‍ പുറത്തുവുന്ന നീതി ആയോഗിന്റെ എഥനോള്‍ ബ്ലെന്‍ഡിങ് റോഡ്മാപ്പ് റിപ്പോര്‍ട്ട്. ഈ ഇന്ധനം വാഹനങ്ങളുടെ ദീര്‍ഘായുസ്സിനെ മാത്രമല്ല ഇന്ധനക്ഷമതയേയും ബാധിക്കുമെന്നാണ് നീതി ആയോഗ് വ്യക്തമാക്കുന്നത്. സാധാരണ പെട്രോള്‍ മാറ്റി ഇ20 ഇന്ധനം ഉപയോഗിക്കുമ്പോള്‍ ഇന്ധനക്ഷമതയില്‍ ആറു ശതമാനം വരെ കുറവുണ്ടാകാമെന്നാണ് നീതി ആയോഗ് റിപ്പോര്‍ട്ട് പറയന്നത്. ചുരുക്കത്തില്‍ ഇ20 ഇന്ധനം ദീര്‍ഘകാലത്തില്‍ എന്‍ജിന്‍ പണി മാത്രമല്ല ഉപയോഗിച്ചു തുടങ്ങുമ്പോള്‍ മുതല്‍ മൈലേജിലും പണി തരുമെന്നാണ് നീതി ആയോഗ് പഠനം പറയുന്നത്. 


Source link

Back to top button