BUSINESS
നിങ്ങൾക്കും ബിസിനസ് സ്വപ്നങ്ങൾ യാഥാർഥ്യമാക്കാം; മുന്നേറാം, മലയാള മനോരമ സമ്പാദ്യം ബിസിനസ് സമ്മിറ്റ് ഒക്ടോബർ 29ന് കൊച്ചിയിൽ

കൊച്ചി ∙ ഒരു വ്യവസായ സംരംഭം തുടങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നോ? അല്ലെങ്കിൽ സ്വന്തമായി ഒരു സ്റ്റാർട്ടപ്പ് തുടങ്ങാൻ? അത് വൻ വിജയമാക്കാൻ? എങ്കിൽ ആ സ്വപ്നം യാഥാർഥ്യമാക്കാനുള്ള മാർഗങ്ങൾ ബിസിനസ് വിദഗ്ധരിൽ നിന്നു നേരിട്ടറിയാൻ അവസരം ഒരുക്കി മലയാള മനോരമ സമ്പാദ്യം കേരള ബിസിനസ് സമ്മിറ്റ് വീണ്ടും എത്തുന്നു. ഈ മാസം 29 ന് കൊച്ചി ക്രൗൺ പ്ലാസയിൽ കേരളത്തിനകത്തും പുറത്തുമുള്ള പതിനഞ്ചോളം സംരംഭകരും ബിസിനസ് പ്രഫഷനലുകളും അവരുടെ അറിവും അനുഭവവും പങ്കുവയ്ക്കാനെത്തും. സമ്മിറ്റിൽ പങ്കെടുക്കുന്നവർക്ക് ബിസിനസ് വിദഗ്ധരുമായി സംവദിക്കാനും അവസരമുണ്ട്. ‘മുന്നേറാം ബിസിനസിലൂടെ പുതിയ സമ്പദ് വ്യവസ്ഥയിലേക്ക്’ എന്നതാണ് നാലാമത് സമ്പാദ്യം ബിസിനസ് മീറ്റിന്റെ മുഖ്യപ്രമേയം. അസാധാരണ വിജയം നേടി ഇന്ത്യയിൽത്തന്നെ ശ്രദ്ധേയരായ സംരംഭകരുടെ സാന്നിധ്യമാണ് ഈ എഡിഷന്റെ സവിശേഷത. വിജയിപ്പിക്കാവുന്ന ആശയങ്ങൾ എങ്ങനെ കണ്ടെത്തി? വിവിധ ഘട്ടങ്ങളിൽ നേരിടേണ്ടി വന്ന വെല്ലുവിളികൾ എന്തെല്ലാം? എഐ അടക്കമുള്ള പുതു പുതുസാങ്കേതികവിദ്യകൾ വളർച്ചയിൽ എങ്ങനെ ഉപയോഗിച്ചു തുടങ്ങിയവയെല്ലാം ഇവർ പങ്കുവയ്ക്കും. പാനൽ ചർച്ചകളും പ്രസന്റേഷനുകളും ഉണ്ടാകും. ചെറുകിട സംരംഭകർക്ക് മൂലധനം കണ്ടെത്താനുള്ള വ്യത്യസ്ത മാർഗങ്ങൾ, സ്റ്റാർട്ടപ്പുകൾക്ക് എയ്ഞ്ചൽ ഫണ്ടിങ് എങ്ങനെ ഉറപ്പാക്കാം എന്നിവയെക്കുറിച്ചും പ്രത്യേക സെഷനുകളുണ്ടാകും. പ്രമുഖ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് എംക്രെഡ് ആണ് സമ്മിറ്റിന്റെ മുഖ്യ സ്പോൺസർ. ധനകാര്യ സേവനദാതാക്കളായ സുപ്ര പസിഫിക് പവേഡ് ബൈ സ്പോൺസറും ഹോംസ് (Hawms) ഇക്വിറ്റീസ് അസോഷ്യേറ്റ് സ്പോൺസറുമാണ്. മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്നവർക്ക് രാവിലെ 9.30 മുതൽ വൈകിട്ട് 6 വരെ നീളുന്ന സമ്മിറ്റിൽ പങ്കെടുക്കാം. വിദ്യാർഥികൾക്ക് പ്രത്യേക നിരക്കിൽ സീറ്റുകൾ ലഭ്യമാക്കും. ഏർലി ബേഡ് ഓഫറോടെ ക്യുആർ കോഡ് സ്കാൻ ചെയ്തും റജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾക്ക് ഫോൺ: 73566 06923. Link to Register – https://www.quickerala.com/nc/events/malayala-manorama-sampadyam-kerala-business-summit/161
Travel ⏭️




