BUSINESS

‘ഇ20 കാരണം കേടായ കാർ കാണിക്കാമോ?’ വിമർശകരെ വെല്ലുവിളിച്ച് നിതിൻ ഗഡ്കരി


ന്യൂഡൽഹി ∙ ഇ20 പെട്രോൾ വിതരണം നിർബന്ധമാക്കിയതിന് പിന്നാലെ വാഹനങ്ങളുടെ മൈലേജ് കുറയുന്നുവെന്ന വ്യാപക പരാതികൾക്കും വിമർശനങ്ങൾക്കും എതിരെ രൂക്ഷ പ്രതികരണവുമായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഇ20 ഇന്ധനം ഉപയോഗിച്ചതുവഴി തകരാറിലായ ഒരൊറ്റ കാറെങ്കിലും രാജ്യത്ത് ചൂണ്ടിക്കാണിക്കാൻ സാധിക്കുമോ എന്ന് അദ്ദേഹം വെല്ലുവിളിച്ചു. എഥനോൾ പദ്ധതിക്കെതിരെ രാജ്യത്ത് നടക്കുന്നത് വെറും വ്യാജപ്രചാരണങ്ങളാണ്. ഇതൊരു ‘പെയ്ഡ് ക്യാംപെയ്‌നാണെന്നും’ ഗഡ്കരി പറഞ്ഞു. തന്റെ കുടുംബത്തിന് പഞ്ചസാര ഫാക്ടറികളുണ്ടെന്നത് സത്യമാണ്. എന്നാൽ ആ കമ്പനികളൊന്നും തന്നെ നിലനിൽപിനായി എഥനോൾ ഉൽപാദനത്തെ ആശ്രയിക്കുന്നില്ലെന്നും ഗഡ്കരി വ്യക്തമാക്കി.


Source link

Back to top button