BUSINESS
Russian Oil: ഇന്ത്യയ്ക്ക് വലിയ ആശ്വാസം; 500% നികുതി ഭീഷണി ഒഴിവാക്കി യുഎസ്; ഇനി 100% നികുതി

Russian Oil Imports: യുഎസ് സെനറ്റര്‍മാര്‍ അവതരിപ്പിച്ച പുതിയ റഷ്യ ഉപരോധ ബില്ലാണ് നിലവില്‍ ആഗോളതലത്തില്‍ ചര്‍ച്ചയാകുന്നത്. റഷ്യയില്‍ നിന്ന് എണ്ണയും, പ്രകൃതിവാതകവും വാങ്ങുന്ന ഇന്ത്യ, ചൈന എന്നിവര്‍ക്കുമേല്‍ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഉയര്‍ത്തിയ 500% നികുതി ഭീഷണിയാണ് 100% ആയി പരിഷ്കരിക്കപ്പെടുന്നത്. റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് നിയമനിര്‍മ്മാതാക്കളുടെ പിന്തുണയോടെയുള്ള പുതുക്കിയ ബില്‍ വരുന്നത്. റഷ്യന്‍ എണ്ണ വാങ്ങുന്നവരെ ശിക്ഷിക്കുന്നതിനു പകരം, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ബാങ്കുകള്‍, ഊര്‍ജ്ജ മേഖല എന്നിവയില്‍ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി റഷ്യയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കാനാണ് പുതിയ ബില്‍ ലക്ഷ്യമിടുന്നത്. ഇതുവഴി റഷ്യന്‍ ഊര്‍ജ്ജത്തെ വളരെയധികം ആശ്രയിക്കുന്ന രാജ്യങ്ങളെ ഇറക്കുമതിയില്‍ നിന്ന് പിന്തിരീപ്പിക്കാന്‍ കഴിയുമെന്ന് യുഎസ് പ്രതീക്ഷിക്കുന്നു. നികുതി 500% -ല്‍ നിന്ന് 100% ആകുന്നുഅമേരിക്കന് സെനറ്റര്‍മാര്‍ അവതരിപ്പിച്ച പുതുക്കിയ റഷ്യന്‍ ഉപരോധ ബില്ലിന്റെ (Revised Russia sanctions bill) ഭാഗമാണ് തീരുമാനം. റഷ്യന്‍ സര്‍ക്കാരിനും, ബാങ്കുകള്‍ക്കും മേല്‍ പുതിയ ഉപരോധങ്ങള്‍ ചുമത്തി റഷ്യയെ സാമ്പത്തികമായി തളര്‍ത്താനാണ് നീക്കം. റഷ്യന്‍ ഊര്‍ജ്ജത്തെ കൂടുതലായി ആശ്രയിക്കുന്ന രാജ്യങ്ങളെ ഒറ്റയടിക്ക് ശിക്ഷിക്കുന്നതിന് പകരം ഇറക്കുമതിയില്‍ നിന്ന് നിരുത്സാഹപ്പെടുത്താന്‍ യുഎസ് പദ്ധതിയിടുന്നു. ഈ നിരത്സാഹത്തിനാണ് നികുതി 500 ശതമാനത്തില്‍ നിന്ന് 100 ശതമാനമായി കുറച്ചത്.നീക്കം ഇന്ത്യയ്ക്ക് നേട്ടമാകുന്നത് എങ്ങനെ?റഷ്യന്‍ എണ്ണയും, പ്രകൃതിവാതകവും ഏറ്റവും കൂടുതല്‍ വാങ്ങുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. പുതുക്കിയ 100% നികുതി, മുമ്പ് പ്രഖ്യാപിച്ച 500% നികുതിയേക്കാള്‍ ഏറെ ആശ്വാസകരമാണ്. ഇത് ഇന്ത്യയെ സംബന്ധിച്ച് വലിയൊരു സാമ്പത്തിക ഭീഷണി ഒഴിവാക്കുന്നു. നികുതി 100% ആകുന്നതോടെ, അമേരിക്കയുടെ കടുത്ത സാമ്പത്തിക ഉപരോധങ്ങളില്‍ നിന്ന് ഒരു പരിധി വരെ രക്ഷനേടാനും, ഊര്‍ജ്ജ ആവശ്യങ്ങള്‍ വലിയ സാമ്പത്തിക ബാധ്യതകളില്ലാതെ കൈകാര്യം ചെയ്യാനും ഇന്ത്യയെ കഴിയും. യുഎസിനെ പ്രതിരോധത്തിലാക്കിയത് ഇന്ത്യയോ?ഇന്ത്യ- യുഎസ് വ്യാപാരക്കരാര്‍ വൈകുന്നത് ട്രംപ് ഭരണക്കൂടത്തെ സംബന്ധിച്ച് വലിയ നാണക്കേട് ആണ്. 2026 ജൂലൈ പകുതിയോടെ കരാര്‍ യാഥാര്ത്ഥമാകുമെന്നായിരുന്നു മുമ്പ് പറഞ്ഞിരുന്നത്. എന്നാല്‍ ഇതിന്റെ സൂചനകള്‍ ഒന്നുമില്ല. ഇന്ത്യ കരാര്‍ മനഃപൂര്‍വ്വം വൈകിപ്പിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യ ഇക്കാര്യം ഔദ്യോഗികമായി തന്നെ തള്ളിയിട്ടുണ്ട്. ഇരുകൂട്ടര്‍ക്കും അനുയോജ്യമായ കരാറിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുവെന്നും വ്യക്തമാക്കിയിരുന്നു. അതേസമയം ഇന്ത്യയുടെ മെല്ലേപ്പോക്ക് യുഎസിന് കടുത്ത സമ്മര്‍ദം സൃഷ്ടിച്ചിട്ടുണ്ട്. യുകെ, യുറോപ്യന്‍ യൂണിയന് എന്നിവരുമായി ഇന്ത്യ മികച്ച കരാറുകള്‍ യാഥാര്‍ത്ഥ്യമാക്കിയതും യുഎസിനെ പ്രതിരോധത്തിലാക്കിയെന്ന് പറയപ്പെടുന്നു. ശ്രദ്ധിക്കേണ്ട കാര്യം യുഎസ് സെനറ്റര്‍മാരുടെ പുതുക്കിയ ബില്ല് ഇന്ത്യയ്ക്ക് ആശ്വാസമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഹോര്‍മുസ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് റഷ്യന്‍ എണ്ണയുടെ ആവശ്യം കൂടുതലാണ്. അമേരിക്കന്‍ പ്രസിഡന്റിന് രാജ്യതാല്പര്യം മുന്‍നിര്‍ത്തി ആവശ്യമെങ്കില്‍ ഈ ഉപരോധങ്ങളില്‍ ഇളവ് നല്‍കാനുള്ള അധികാരവും പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ഇന്ത്യയ്ക്ക് ഭാവിയിലും ഗുണകരമായേക്കാം.
Read News


